Foto

വേമ്പനാട്ട് കായലിൻ്റെ നടുവിലുള്ള 56 ഏക്കർ വരുന്ന കരക്ക് ആമചാടി തുരുത്തെന്ന പേര് വന്നതിന് പിന്നിലെ രസകരമായ കഥയുമായ് ......ഷെറിൻ വർഗീസ് 

അച്ഛനും അമ്മയും വസൂരി വന്ന് മരിച്ചുപോയതിനാൽ മൂന്ന് വയസ്സുള്ള തേവനെന്ന കുഞ്ഞിനെ പെരുമ്പളം കണ്ണേത്ത് നായർ കുടുംബത്തിലെ അച്ചുക്കുട്ടിയമ്മ എല്ലാ എതിർപ്പുകളെയും മറികടന്ന് സ്വന്തം മക്കളോടൊപ്പം വളർത്തിയത് 1880 കളിലാണ്. വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന പുലയസമുദായത്തിൽ പെട്ട ഒരു കുഞ്ഞിനെ ആ അമ്മ അക്കാലത്ത് സംസ്ക്കൃതം കൂടി പഠിപ്പിച്ചു. വളർത്തമ്മക്ക് പ്രായമാവുകയും, യാഥാസ്ഥിതിക എതിർപ്പുകൾ കൂടുതൽ ശക്തമാവുകയും ചെയ്തപ്പോൾ അവന് ധൈര്യത്തോടെ ജീവിക്കാൻ പെരുമ്പളത്ത് നിന്ന് അവർ ചൂണ്ടിക്കാട്ടിക്കൊടുത്ത തുരുത്തുകൂടിയാണ് ആമചാടി തുരുത്ത്. അവിടെ നിന്നാണ് 'പൂത്തോട്ട സംഭവത്തി'നും വൈക്കം സത്യാഗ്രഹത്തിനും മുൻനിരയിൽ നിന്ന ആമചാടി തേവനെന്ന ധീരപോരാളിയുണ്ടാവുന്നത്. 

തുരുത്തിൽ കയറി നിരനിരയായി ഇരിക്കുന്ന ആമകൾ ഒരനക്കം കേട്ടാൽ കായലിലേക്ക് ചാടുന്നതിനാലാണ് ആമചാടി തുരുത്തെന്ന പേര് വന്നത്.   'ആമചാടി തേവൻ സ്മൃതിമണ്ഡപം' ആനന്ദ് രാജ് അബേദ്ക്കർ ഇന്നലെ നാടിന് സമർപ്പിച്ചപ്പോൾ അവിടെ പ്രദർശിപ്പിച്ച വീഡിയോ ചിത്രം ഫെസ്ബുക്കിൽ കമൻ്  ആയും ചേർത്തിട്ടുണ്ട് . ഇവ തയ്യാറാക്കാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദിയും ഷെറിൻ വർഗീസ് പറയുന്നുണ്ട് 

Comments

leave a reply

Related News