Foto

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരളയില്‍(കൊല്ലം); ബാച്ചിലര്‍ ഓഫ് ഡിസൈന്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
 

കൊല്ലത്തു സ്ഥിതി ചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരളയില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈനായി ജൂണ്‍ 15 വരെയാണ്  അപേക്ഷിക്കാനവസരം.പ്രവേശന പരീക്ഷ ജൂണ്‍ അവസാന വാരം നടക്കും. നിലവിലെ ധാരണ പ്രകാരം ജൂലൈയില്‍ ക്ലാസ് ആരംഭിക്കും.

 പ്ലസ് ടുവാണ്, അപേക്ഷാ യോഗ്യത.

നാല് വര്‍ഷമാണ് എഐസിടിഇ അംഗീകാരമുള്ള ഈ കോഴ്‌സിന്റെ കാലാവുധി. എട്ടു സെമസ്റ്ററുകളാണ്, ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് ഉള്ളത്. 48,000 രൂപയാണ്, ന്നെ മസ്റ്റര്‍ ഫീസ്. നിലവാരമുള്ള സ്ഥാപനമായതു കൊണ്ട് തന്നെ, പ്ലേസ്‌മെന്റിനുള്ള സാധ്യതകള്‍ മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 0474 2547175,
                   2549787, 2548798.

വെബ് സൈറ്റ്: 
https://iftk.ac.in

 

Comments

leave a reply

Related News