Foto

സംസ്ഥാനത്ത് രണ്ടിടത്ത് മൂന്ന് മരണം,പരിക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന്:വനം മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം:കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സ്‌കോഡുകളെ നിയോഗിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. പരിക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ ജാഗ്രത നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി സൂചിപ്പിച്ചു. 

സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മൂന്ന് പേരാണ് മരിച്ചത്. കോട്ടയം എരുമേലിയിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വർഗീസ് ഗൾഫിൽ നിന്നെത്തിയത്. 
ചാലക്കുടി മേലൂർ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങി.പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഓടിമറഞ്ഞു. കാട്ടുപോത്തിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്

Comments

leave a reply

Related News