Foto

കേരളത്തിലെ ആദ്യത്തെ ലേസർ ആഞ്ചിയോപ്ലാസ്റ്റി സിസ്റ്റം കാരിത്താസ് ഹോസ്പിറ്റലിൽ ..ബഹു. മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്‌തു

കേരളത്തിലെ ആദ്യത്തെ ലേസർ ആഞ്ചിയോപ്ലാസ്റ്റി സിസ്റ്റം കാരിത്താസ് ഹോസ്പിറ്റലിൽ 

ബഹു. മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്‌തു

 

കേരളത്തിലെ ഹൃദ്രോഗ ചികിത്സയ്ക്ക് കരുത്തുപകരുന്ന ഏറ്റവും നൂതന രീതിയായ ലേസർ ആഞ്ചിയോപ്ലാസ്റ്റി സംവിധാനം കോട്ടയം കാരിത്താസ് ഹോസ്‌പിറ്റലിൽ ബഹു. സഹകരണ-റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നാടിന് സമർപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോണി ജോസഫ് സ്വാഗതവും അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ജോയിന്റ് ഡയറക്ടർ റവ. ഫാ. ജിനു കാവിൽ നന്ദിയും അർപ്പിച്ചു.

 

ഹൃദയചികിത്സയ്ക്ക് മുതൽക്കൂട്ടാകുന്ന ഉന്നതമായ ലേസർ ആൻജിയോപ്ലാസ്റ്റി സംവിധാനത്തെ സംബന്ധിച്ച് കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് & ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്‌സൺ വിശദീകരിച്ചു.

 

 ഹൃദയത്തിലെ രക്തധമനികളിൽ  കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയും കാൽസ്യം അടിഞ്ഞുകൂടി ഹൃദ്രോഗ സാധ്യതയുണ്ടാകുന്ന രോഗികൾക്ക് നിലവിലെ സംവിധാനങ്ങളിൽ നിന്നും മെച്ചപ്പെട്ട ചികിത്സാരീതിയായ ലേസർ ആഞ്ചിയോപ്ലാസ്റ്റി (Laser Angioplasty)  മികച്ച ഫലം ലഭിക്കാൻ കാരണമാകുന്നു. 

 

ലേസർ ഉപകരണത്തിന്റെ അകത്ത് ഉത്‌പാദിപ്പിക്കുന്ന ലേസർ കിരണങ്ങൾ (രശ്മികൾ) ഹൃദയത്തിലെ രക്ത ധമനികൾക്കകത്തെ തടസ്സമുള്ള ഭാഗത്ത് എത്തിച്ചുകൊണ്ട്  തടസ്സം മാറ്റി കളയുന്നതിനെയാണ് ലേസർ ആഞ്ചിയോപ്ലാസ്റ്റി (Laser Angioplasty) എന്ന് പറയുന്നത്. 

 

അതികഠിനമായ ബ്ലോക്ക് ഉള്ളവർക്കും കാൽസ്യം അടിഞ്ഞുകൂടിയിട്ടുള്ള വ്യക്തികൾക്കും ഈ ലേസർ  കിരണങ്ങൾ വഴി തടസ്സം മൃദുലപ്പെടുത്താനും ബലൂൺ വച്ച് നീക്കം ചെയ്യൂവാനും സാധിക്കുന്നു. 

 

ഹൃദയത്തിലെ പ്രധാന രക്തധമനി പൂർണ്ണമായും അടഞ്ഞുപോവുകയും ശേഷം ഹാർട്ട് അറ്റാക്ക് ഉണ്ടായി അഡ്മിറ്റായ 71 വയസ്സുകാരനായ രോഗിയെ  Laser Angioplasty യിലൂടെ തിരികെ  ജീവിത്തിലേക്ക്  എത്തിക്കുവാൻ ഈ പ്രക്രിയയിലൂടെ സാധിച്ചു. 48 മണിക്കൂറിനകം രോഗിയെ പൂർണ്ണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആക്കുകയും ചെയ്തു.

 

ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സൺ, HOD ഡോ. ജോണി ജോസഫിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി കാരിത്താസ് ആശുപത്രിയിൽ 12- ഓളം രോഗികൾക്കാണ് വിജയകരമായി ഈ ലേസർ ആഞ്ചിയോപ്ലാസ്റ്റി ചെയ്തത്. ഡോ. ജോബി കെ. തോമസ്, ഡോ. തോമസ് ജോർജ്, ഡോ. നിഷ പാറ്റാനി, ഡോ. രാജേഷ് രാമൻകുട്ടി, ഡോ. ആൻറണി ജേക്കബ് എന്നിവരും രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കാർഡിയോളജി വിഭാഗത്തിനൊപ്പമുണ്ട്
 

Comments

leave a reply

Related News