Foto

വത്തിക്കാനിൽ സുതാര്യതയക്കൂന്നൽ നല്കുന്ന പുതിയ നിയമങ്ങൾ

വത്തിക്കാനിൽ സുതാര്യതയക്കൂന്നൽ നല്കുന്ന പുതിയ നിയമങ്ങൾ

ഭരണ സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യവും കർക്കശവുമാക്കുകയും സാമ്പത്തിക അഴിമതി തടയുകയും ചെയ്യുന്നതിൻറെ ഭാഗമായി മാർപ്പാപ്പാ പുതിയ നിയമം കൊണ്ടുവന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 29-ന് ഒരു “മോത്തുപ്രോപ്രിയൊ” (Motu Proprio) അഥവാ, “സ്വയാധികാര പ്രബോധന” രൂപത്തിലുള്ള അപ്പസ്തോലിക ലേഖനത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.

ഭീകരപ്രവർത്തനങ്ങൾ, പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങൾക്ക് തങ്ങൾ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് വത്തിക്കാനിൽ എല്ലാ വിഭാഗങ്ങളുടെയും തലവന്മാരും ഭരണകർത്താക്കളും പുതിയ നിയമമനുസരിച്ച് സത്യവാങ്മൂലം നല്കണം.

സഭാപ്രബോധനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇവർ മുതൽ മുടക്കുന്നതും നികുതി കുറവുള്ളിടങ്ങളിൽ ഇവർക്ക് സ്വത്തുണ്ടായിരിക്കുന്നതും പുതിയ നിയമം വിലക്കുന്നു.

40 യൂറോയിൽ ( ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് ഏകദേശം 3600 രൂപയിൽ) കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ വത്തിക്കാൻ ജീവനക്കാർ സ്വീകരിക്കുന്നതിനും വിലക്കുണ്ട്.

ചെറിയകാര്യങ്ങളിലുള്ള വിശ്വസ്തത വലിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ തൻറെ മോത്തു പ്രോപ്രിയൊയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാളുടെ സത്യവാങ്മൂലം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായാൽ അയാളെ പരിച്ചുവിടാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും പരിശുദ്ധസിംഹാസനത്തിന് അധികാരമുണ്ട്.

Comments

leave a reply

Related News