Foto

തീരപ്രദേശത്തിൻറെ  ആത്മാവും ശരീരവും അറിയുന്ന  പുതിയ ഇടയൻ 

കേരള സമൂഹത്തിൽ സർക്കാരിൻറെയും പൊതു സമൂഹത്തിൻറെയും  അവഗണനകൾ നേരിടുന്ന ഒരു സമൂഹം ആണ് കടലിൻറെ മക്കൾ. പ്രത്യേകിച്ച് തിരുവനന്തപുരം തീരപ്രദേശങ്ങളിൽ കാര്യങ്ങൾ പലപ്പോഴും സംഘർഷാവസ്ഥകൾ വരെ സൃഷ്ടിക്കാറുണ്ട്.   തീരപ്രദേശത്തിൻറെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുകയും  ഉൾക്കൊള്ളാൻ കഴിയുകയും പറ്റുന്ന  ആളായിരിക്കണം തിരുവനന്തപുരത്തിൻറെ അതിരൂപതാ മെത്രാപ്പോലീത്താ. അത് ആ സമൂഹത്തിൻറെ ആവശ്യം തന്നെയാണ്.  

നിയുക്ത മെത്രാപ്പോലീത്ത തോമസ് നെറ്റോ  1964 ഡിസംബർ 29 അം തിയതി ജേസയ്യ നെറ്റോയുടെയും, ഇസബെല്ല നെറ്റോയുടെയും മകനായി പുതിയതുറയിൽ ജനിച്ചു. സെൻ്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം  ലൂർദ്പുരം സെൻ്റ്. ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി. കെ. എസ്. എച്ച്. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി.  തുടർന്ന് വൈദികനാകാനായി സെൻ്റ്. വിൻസെൻ്റ് സെമിനാരിയിൽ ചേരുകയും ഡിഗ്രീ പഠനം പൂർത്തിയാക്കുകയും ചെയ്തു. സെൻ്റ് സേവ്യേഴ്സ് കോളേജിൽ  പ്രീഡിഗ്രി പഠിച്ചു.
മൈനർ സെമിനാരിയിലെ  പഠനത്തിനുശേഷം ആലുവയിലെ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും 1983-86 കാലഘട്ടത്തിൽ  തത്വ ശാസ്ത്രവും  1986-89 കാലഘട്ടത്തിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കുകയും ചെയ്തു. 1989 ഡിസംബർ 19 ആം തീയതി പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. 

തുടർന്നുള്ള 5 വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും, സഭൈക്യ-സംവാദ കമ്മീഷൻ്റേ എക്സിക്യൂട്ടീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലോയോള കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. 
തുടർന്ന് ഉപരി പഠനത്തിനായി 1995 - ഇൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ  പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടത്തിൽ ബി. സി. സി. യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം  2003  മുതൽ 2010 വരെ മേനംകുളം സെന്റ്. വിൻസെന്റ് സെമിനാരി  റെക്ടരുമായിരുന്നു.  2008-2010 വർഷങ്ങളിൽ ബോർഡ്‌ ഓഫ് ക്ലർജി ആൻഡ് റിലീജിയൻ  ഡയറക്ടറയും സേവനം അനുഷ്ഠിച്ചുട്ടുണ്ട്.

2009- ൽ വലിയതുറ സെന്റ്. ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി.  2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ്. ആൻസ് ഇടവക വികാരിയുമായിരുന്നു.

2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.
നിലവിൽ അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.

Comments

leave a reply

Related News