Foto

നൈസറിൽ മെഡിക്കൽ ആൻഡ് റേഡിയോളജിക്കൽ ഫിസിക്സ്

രോഗനിർണയം, രോഗചികിത്സ എന്നീ മേഖലകളിൽ വലിയ പ്രാമുഖ്യമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമായ മെഡിക്കൽ ആൻഡ് റേഡിയോളജിക്കൽ ഫിസിക്സിലേക്കുള്ള പ്രവേശനത്തിന്, ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (NISER) സെൻറർ ഫോർ മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്കുള്ള അടിസ്ഥാനയോഗ്യത: ഫിസിക്സ് മുഖ്യ വിഷയമായുള്ള ഫിസിക്കൽ സയൻസസിലെ 60 ശതമാനം മാർക്കോടെയുള്ള ബിരുദവും 2023-ലെ, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)/ ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) യോഗ്യതയും വേണം.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ മേയ് 15 വരെ അവസരമുണ്ട്. യോഗ്യതാ കോഴ്സിൻറെ അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും https://www.niser.ac.in/


കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ
daisonpanengadan@gmail.com


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ
 

Comments

leave a reply

Related News