A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സന്യസ്തരെ ലക്ഷ്യം വച്ചുള്ള അപവാദ പ്രചാരണങ്ങൾക്കെതിരെ വോയ്സ് ഓഫ് നൺസ് നിയമനടപടികളിലേയ്ക്ക്

സന്യാസിനികളെ അവഹേളിച്ചുകൊണ്ട് നടത്തപ്പെട്ട ഫോട്ടോഷൂട്ടിനെതിരെയും, അപവാദങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും, വ്യക്തികൾക്കെതിരെയും കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ്റെ  സമർപ്പിത കൂട്ടായ്മയായ വോയ്സ് ഓഫ് നൺസിന്റെ നേതൃത്വത്തിൽ കത്തോലിക്കാ സന്യാസിനികൾ കേരളത്തിലുടനീളം പരാതികൾ നല്കി. 

സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും, സന്ന്യാസ ജീവിതാന്തസിനെയും നിരന്തരം അപമാനിക്കുന്ന ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും വോയ്സ് ഓഫ് നൺസ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.  സന്യസ്തരെ  സംരക്ഷിക്കാനെന്നപേരിൽ ചില രാഷ്ട്രീയ-മത  സംഘടനകൾ രംഗത്ത് വരികയും, അവഹേളനാപരമായ  അപവാദപ്രചാരണങ്ങൾ നിരന്തരം  നടത്തുകയും ചെയ്യുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങൾക്ക്  പിന്നിലെ അസൂത്രണങ്ങളെകുറിച്ച് സമഗ്രമായി അന്വേഷിക്കാനും സത്വരനടപടികൾ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളോട് കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ ആവശ്യപ്പെടും. 

സ്ത്രീത്വ- മതവിശ്വാസ വിരുദ്ധ പരാമർശങ്ങൾ നടത്തിയവർക്കെതിരായി മുൻപ് കൊടുത്തിരുന്ന ചില പരാതികൾ അന്വേഷിക്കുന്നതിൽ പോലീസ് കാലതാമസം വരുത്തുന്നതിനാൽ കോടതിയെ സമീപിക്കും.  മുഖ്യധാരാ ചാനലുകളിലെ ചർച്ചകളിൽ കത്തോലിക്കാ സഭയും സന്യസ്തരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോധപൂർവ്വം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്ന അവതാരകർക്കെതിരെയും, പാനലിസ്റ്റുകൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാനും ഐക്യജാഗ്രത കമ്മീഷൻ മുൻകൈ എടുക്കുന്നതാണ്.

Comments

leave a reply

Related News