A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

 ആദ്യ കെഎഎസ് റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.


തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ കെഎഎസ് റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പിഎസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ ആണ് റാങ്ക് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രഥമ കെഎഎസ് പട്ടിക പുറത്തുവിട്ടത്.  ജനറല്‍ വിഭാഗം, സര്‍ക്കാര്‍ ജീവനക്കാര്‍, ഗസ്റ്റഡ് ഓഫീസര്‍മാര്‍ എന്നിങ്ങനെ മൂന്ന് സ്ട്രീമുകളായിട്ടാണ് കെ.എ.എസ് പട്ടിക  പ്രസിദ്ധീകരിച്ചത്. സ്ട്രീം ഒന്നിന്റെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഇടം പിടിച്ചു. 
സ്ട്രീം ഒന്നില്‍ മാലിനി.എസ് ആദ്യറാങ്ക് നേടി, നന്ദന പിള്ളയ്ക്കാണ് രണ്ടാം റാങ്ക്, ഗോപിക ഉദയന്‍ മൂന്നാം റാങ്കും, ആതിര എസ്.വി നാലാം റാങ്കും, എം.ഗൗതമന്‍ അഞ്ചാം റാങ്കും നേടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള സ്ട്രീം രണ്ടില്‍ അഖിലാ ചാക്കോയാണ് ഒന്നാം റാങ്ക് നേടിയത്. രണ്ടാം റാങ്ക്- ജയകൃഷ്ണന്‍ കെ.ജി, മൂന്നാ റാങ്ക് - പാര്‍വതി ചന്ദ്രന്‍.എല്‍, നാലാം റാങ്ക് - ലിബു എസ് ലോറന്‍സ്, അഞ്ചാം റാങ്ക് ജോഷ്വ ബെനറ്റ് ജോണ്‍ എന്നിവര്‍ നേടി. സ്ട്രീം മൂന്നില്‍ ഒന്നാം റാങ്ക് നേടിയത് വി. അനൂപ് കുമാറാണ്. രണ്ടാം റാങ്ക് - അജീഷ് കെ, മൂന്നാം റാങ്ക് - പ്രമോദ് ജി.വി, നാലാം റാങ്ക് - ചിത്ര ലേഖ .കെ.കെ.മൂന്ന് കാറ്റഗറികളിലായി ആകെ 105 പേര്‍ക്ക് നിയമനം കിട്ടും. ഇവര്‍ക്ക് നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സര്‍വീസില്‍ പ്രവേശിക്കാം. അഞ്ച് ലക്ഷത്തിലേറെ പേരാണ് കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. മൂന്നേകാല്‍ ലക്ഷം പേര്‍ പരീക്ഷയെഴുത്തി. ഒന്നാം സ്ട്രീമില്‍ 122 പേര്‍ മെയിന്‍ ലിസ്റ്റില്‍ വന്നു. സ്ട്രീം രണ്ട് മെയിന്‍ ലിസ്റ്റില്‍ എഴുപത് പേരും, സ്ട്രീം മൂന്ന് മെയിന്‍ ലിസ്റ്റില്‍ 69 പേരുമാണ് ഉള്ളത്. ഐഎഎസിലേക്ക് എളുപ്പത്തില്‍ എത്താം എന്നതാണ് കെഎഎസിന്റെ പ്രധാനസവിശേഷതയെന്ന് പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. കെഎഎസിന്റെ ആദ്യബാച്ചില്‍ 35 പേരാണുള്ളത്. ഇവര്‍ക്ക് ദേശീയ മാനേജ്‌മെന്റില്‍ 18 മാസത്തെ ട്രെയിനിംഗ് നല്‍കും. ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, തുടങ്ങിയ തസ്തികളിലാവും ആദ്യബാച്ചുകാര്‍ക്ക് തുടക്കത്തില്‍ നിയമനം ലഭിക്കുക. ഒരു വര്‍ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സ്വപ്നതുല്യമായ സര്‍ക്കാര്‍  ജോലിയ്ക്കായി പരീക്ഷയെഴുതിയ മൂന്നേകാല്‍ ലക്ഷം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് 3208 പേരെ രണ്ടാം ഘട്ട പരീക്ഷയ്ക്കായി പിഎസ് സി തിരഞ്ഞെടുത്തത്. സ്ട്രീം 1 ല്‍ യോഗ്യത നേടിയത് 2160 ഉദ്യോഗാര്‍ഥികള്‍ മാത്രമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നീക്കി വച്ച സ്ട്രീം 2 ല്‍ നിന്ന് 1048 പേര്‍ മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 77 ആയിരുന്നു സ്ട്രീം 1ലെ കട്ട് ഓഫ് മാര്‍ക്ക്. സ്ട്രീം 2ല്‍ കട്ട് ഓഫ് 60 ഉം. സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നല്‍കിയ കേസിന്റെ  വിധി വരാന്‍ കാത്തിരുന്നതിനാല്‍ ഗസറ്റഡ് ഓഫിസര്‍മാര്‍ പരീക്ഷയെഴുതിയ സ്ട്രീം 3ന്റെ ഫലം പിഎസ് സിയുടെ വൈകിയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് മേഖലകളിലായിട്ടായിരുന്നു കെഎഎസിന്റെ രണ്ടാം ഘട്ട പരീക്ഷ നടന്നത്. പിന്നീട് അഭിമുഖ പരീക്ഷ കൂടി നടത്തിയ ശേഷമാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ  സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിനായാണ് കേന്ദ്രമാതൃകയില്‍ കെഎഎസ് കേഡര്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.  ആദ്യ കെഎഎസ് റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
 

Foto

Comments

leave a reply

Related News