A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു

നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കുവാനും മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനത്തോടെയും ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു. മെയ് ഇരുപത്തിയഞ്ചാം തീയതിയാണ് “മാഗ്നിഫിക്ക ഹുമാനിത്താസ്” എന്ന പേരില്‍ ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പുതിയ ചാക്രിക ലേഖനം. അഞ്ചു അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന ചാക്രികലേഖനത്തിൽ സാങ്കേതികവിദ്യ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വൈരുദ്ധ്യ ശക്തിയല്ലായെന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ലേഖനത്തിൻ്റെ ആദ്യ അധ്യായത്തിൽ പാപ്പ നൽകുന്നത്.


രണ്ടാം അധ്യായത്തിൽ ദൈവത്തിൻ്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്നു. ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു ശ്രമമോ പദ്ധതിയോ ഗുരുതരമായ അധാർമ്മികവും അസ്വീകാര്യവുമായ പ്രവര്‍ത്തിയാണെന്നു ഈ അധ്യായത്തില്‍ അടിവരയിടുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ എല്ലാവർക്കും അവസരങ്ങളുടെ തുല്യ പ്രവേശനം ഉറപ്പുനൽകണമെന്നും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണമെന്നും, വിദ്വേഷത്തെയും തെറ്റായ വിവരങ്ങളെയും പ്രതിരോധിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


മൂന്നാം അധ്യായത്തില്‍ നിർമ്മിത ബുദ്ധിക്കായുള്ള ധാർമ്മിക സംഹിതയുടെ ആവശ്യമാണ് പാപ്പ മുന്നോട്ടുവെയ്ക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വികസനത്തെ ജാഗ്രതയോടെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് ഇവിടെ അടിവരയിടുന്നു. അതിൻ്റെ എല്ലാ ഘട്ടങ്ങളുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തത നിലനിർത്തുകയും മതിയായ നയങ്ങളിലും നിയമ ചട്ടക്കൂടുകളിലും സ്വതന്ത്ര മേൽനോട്ടത്തിലും ഉപയോക്തൃ വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നും പാപ്പ ഈ ഭാഗത്തു എടുത്തു പറയുന്നു.


സാമൂഹിക പരിവർത്തനത്തിൽ മനുഷ്യന്‍റെ അന്തസ് കാത്തുസൂക്ഷിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് നാലാം അധ്യായം. തൊഴിലിൻ്റെ മാന്യത, സമാധാനപൂർവ്വകമായ പുരോഗതി, മാനവിക സ്വാതന്ത്ര്യം, എന്നിവ പാപ്പ നാലാം അധ്യായത്തിൽ വിവരിക്കുന്നു. തൊഴിൽ , സ്വാതന്ത്ര്യം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള “ആശയവിനിമയത്തിൻ്റെ പരിസ്ഥിതി” കാത്തുസൂക്ഷിക്കുവാനും പാപ്പ ആഹ്വാനം ചെയ്യുന്നു. സുതാര്യത, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, ഗൗരവമായ പത്രപ്രവർത്തനം എന്നിവയെല്ലാം ഈ ഭാഗത്തു പാപ്പ പ്രതിപാദിക്കുന്നുണ്ട്.


അവസാനമായി അഞ്ചാം അധ്യായത്തില്‍ ആയുധ വ്യവസായത്തിൻ്റെ വളർച്ച, ആണവായുധ മത്സരം, പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവം എന്നിവയെ പാപ്പ അപലപിക്കുന്നു. പൊതുനന്മയ്ക്ക് അനുകൂലമായ മൂല്യങ്ങളുടെ നിലവിലെ പ്രതിസന്ധിയെ മറികടക്കുവാൻ സാധിക്കുമെന്ന് ഈ ഭാഗത്തു പാപ്പ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ബലത്തിന്റെ യുക്തിയെ പരിപോഷിപ്പിക്കണോ അതോ സമാധാനം നിലനിർത്തണോ എന്ന് തീരുമാനിച്ചുകൊണ്ട് അധികാര സംസ്കാരത്തോട് പ്രതികരിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ ഈ ഭാഗത്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.


ലെയോ പാപ്പയുടെ “റേരും നൊവാരും”, എന്ന ചാക്രികലേഖനത്തിൻ്റെ 135-ാം വാർഷികദിനമായ മെയ് പതിനഞ്ചാം തീയതി ലെയോ പതിനാലാമൻ പാപ്പ, ചാക്രികലേഖനത്തിൽ ഒപ്പുവെച്ചിരിന്നു. എന്നാല്‍ ഇന്നലെയാണ് ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

Comments

leave a reply

Related News