അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ എഴുന്നള്ളത്ത് ഇന്ന്
അർത്തുങ്കൽ : വസൂരിപോലുള്ള മഹാമാരികളെ പ്രതിരോധിച്ച വിശ്വാസ കരുത്തിന്റെ പ്രതീകമായി സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ പ്രധാന തിരുനാൾ ഇന്ന് . വൈകിട്ടാണ് ചരിത്രപ്രസിദ്ധമായ 'വെളുത്തച്ചന്റെ എഴുന്നള്ളത്ത്'. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർത്ഥാടകർക്കു ദേവാലയത്തിലെത്തി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനും തിരുസ്വരൂപം ദർശിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് വൈദികർ അറിയിച്ചു.
ഇന്നു വൈകിട്ട് നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിത്ത് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. പുലർച്ചെ 5.30 മുതൽ വിവിധ സമയങ്ങളിലായി നടക്കുന്ന ദിവ്യബലികൾ രാത്രി 10 വരെ നീളും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ ഫാ. അലക്‌സാണ്ടർ കൊച്ചീക്കാരൻ വീട്ടിൽ, ഫാ. സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ, ഫാ.യേശുദാസ് കൊടിവീട്ടിൽ, ഫാ. ജോഷി മയ്യാറ്റിൽ, ഫാ. വിപിൻ എഡ്വേഡ് മാണിയാപൊഴിയിൽ, ഫാ. അലക്‌സ് കൊച്ചീക്കാരൻ വീട്ടിൽ, ഫാ. മാർട്ടിൻ വലിയ വീട്ടിൽ, ഫാ. യേശുദാസ് അറയ്ക്കൽ ഫാ. ഇമ്മാനുവൽ ജോഷി തുടങ്ങിയവർ കാർമികത്വം വഹിക്കും. 27നു രാത്രി കൃതജ്ഞതാ സമൂഹ ദിവ്യബലിക്കു ശേഷം 12 ന് അടയ്ക്കും.
Comments