Foto

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ  23-ാംസംസ്ഥാന സമ്മേളനം  ഏപ്രില്‍ 26 മുതല്‍ 28 വരെ  സംസ്ഥാന സമ്മേളനം തലശ്ശേരിയില്‍

 

കൊച്ചി :കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 23-ാംസംസ്ഥാന സമ്മേളനം ഏപ്രില്‍ 26 മുതല്‍ 28 വരെ തലശ്ശേരി രൂപതയിലെ ഉളിക്കലില്‍ നടക്കും.
26-ന് വൈകിട്ട് 4-ന് മാര്‍ ജോസഫ് വലിയമറ്റത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രാരംഭ യോഗം നടക്കും. 27-ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിനിധി സമ്മേളനം നടക്കും. 28-ന് വൈകിട്ട് 3-ന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി ഗേറ്റില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി ടൗണ്‍ ചുറ്റി ഉളിക്കലിലെ സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളനം ആരംഭിക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ്എമിരറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്,  കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, തലശ്ശേരി അതിരൂപതാ മദ്യവിരുദ്ധ സമിതി മുക്തി ശ്രീ. ഡയറക്ടര്‍ ഫാ. ചാക്കോ കുടിപ്പറമ്പില്‍, ശ്രീ. ഇയ്യഞ്ചേരി കുഞ്ഞുകൃഷ്ണന്‍, ശ്രീമതി ഷിനോ പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള  കെ.സി.ബി.സി.മദ്യവിരുദ്ധ കമ്മീഷന്റെ ഒന്നാംസ്ഥാനം നേടിയ രൂപതകള്‍ക്കുള്ള ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയ തലശ്ശേരി അതിരൂപതയ്ക്കും രണ്ടാംസ്ഥാനം നേടിയ തൃശൂര്‍ അതിരൂപതയ്ക്കും പുരസ്‌കാരം സമ്മാനിക്കും. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് തലശ്ശേരി അതിരൂപതാംഗമായ തങ്കച്ചന്‍ കൊല്ലക്കൊമ്പിലിന് നല്കും. മദ്യവിരുദ്ധ പോരാട്ടത്തില്‍ മുന്നണി പോരാളികളായ മോണ്‍. തോമസ് കൈത്തോട്ടം, ശ്രീ. മാത്യു. എം. കണ്ടത്തില്‍ എന്നിവര്‍ക്ക് വിശിഷ്ടാദരം നല്‍കും.


 

Comments

  • PRINCE J KOTAlKANAL
    21-04-2022 02:28 PM

    മാർ ജോർജ്ജ് വലിയമറ്റമാണ്. തോമസ് കൈത്തോട്ടമല്ല, തൈത്തോട്ടമാണ്. ഒരു നോട്ടീസിൽ എത്ര വലിയ തെറ്റുകൾ . കുറച്ചു കൂടി ശ്രദ്ധേ വേണ്ടേ ?

leave a reply

Related News