Foto

സിസ്റ്റർ അലക്‌സാൻഡ്ര സമഗ്ര മാനവശേഷി വികസന വിഭാഗത്തിന്റെ സെക്രട്ടറി

സിസ്റ്റർ അലക്‌സാൻഡ്ര സമഗ്ര മാനവശേഷി വികസന വിഭാഗത്തിന്റെ സെക്രട്ടറി

വത്തിക്കാൻ സിറ്റി : വത്തിക്കാന്റെ കോവിഡ്-19 കമ്മീഷനിലെ പ്രതിനിധിയായും സമഗ്ര മാനവശേഷി   വികസന വിഭാഗത്തിന്റെ ഇടക്കാല സെക്രട്ടറിയായും സിസ്റ്റർ അലക്‌സാൻഡ്രസ് മെറില്ലി   എഫ.എം.എ.യെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇതേ വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്ന  മോൺ. ബ്രൂണോ മേരി ഡഫെയ്ക്കും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഫാ. അഗസ്റ്റോ സാം പിനിക്കും പകരമാണ് പുതിയ നിയമനം.
ഇറ്റലിക്കാരിയായ സിസ്റ്റർ അലക്‌സാൻഡ്ര 2021 മാർച്ച് മുതൽ ഇതേ വിഭാഗത്തിലെ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുകയാണ്. ഫാ. ഫാബിയോ ബാഗ്ഗിയോ ആണ് ഈ വിഭാഗത്തിന്റെ പുതിയ അണ്ടർ സെക്രട്ടറി.

 

Comments

leave a reply

Related News