Foto

മെഡിക്കല്‍ പഠനത്തിനിടെ ജപമാലകളൊരുക്കി ഷെറിന്‍

മെഡിക്കല്‍ പഠനത്തിനിടെ ജപമാലകളൊരുക്കി ഷെറിന്‍

വിദേശത്തു മെഡിക്കല്‍ പഠനത്തിനിടെ ജപമാലകള്‍ നിര്‍മിച്ചു ശ്രദ്ധനേടി മലയാളി വിദ്യാര്‍ഥിനി. യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ മൂന്നാം വര്‍ഷ എംബിബിഎസ് പഠനം നടത്തുന്ന ആലുവ സ്വദേശിനി ഷെറിന്‍ ജോളിയാണു, മുത്തുകള്‍ കോര്‍ത്തു കൊന്തകള്‍ നിര്‍മിച്ചു മരിയഭക്തിയുടെ പ്രചാരകയാകുന്നത്.
ജോര്‍ജിയയില്‍ ലഭ്യമായ മുത്തുകളും അലങ്കാര വസ്തുക്കളും ഉപയോഗിച്ചാണു മനോഹരമായ ജപമാലകള്‍ നിര്‍മിക്കുന്നത്. അവിടുത്തെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ഭാരവാഹി കൂടിയായ ഷെറിന്‍, താന്‍ നിര്‍മിക്കുന്ന ജപമാലകള്‍ സുഹൃത്തുക്കളും സഹപാഠികളും വഴി ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. ജീവിതത്തില്‍ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അനുഭവിക്കാനായതിന്റെ സന്തോഷത്തിലാണു ജപമാലകള്‍ ഒരുക്കുന്നതെന്നു 21കാരിയായ ഷെറിന്‍ പറയുന്നു.
ആലുവ സ്വദേശിയും സിനിമാതാരവുമായ ജോളി മൂത്തേടന്റെയും നഗരസഭ കൗണ്‍സിലര്‍ സൈജി ജോളിയുടെയും മകളാണു ഷെറിന്‍. ഇരട്ടസഹോദരി ഷാലിന്‍ ജോളി ന്യുയോര്‍ക്കില്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ്.

 

 

 

Comments

leave a reply

Related News