ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സുള്ളവരുടെ കുട്ടികള്‍ക്കായി ഇഎസ്‌ഐസി മെഡിക്കല്‍ / ഡെന്റല്‍ കോളജുകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ വിവിധ മെഡിക്കല്‍ ബിരുദത്തിനു പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 'വാര്‍ഡ് ഓഫ് ഇന്‍ഷ്വേര്‍ഡ് പഴ്‌സന്‍ സര്‍ട്ടിഫിക്കറ്റ് 2022-23 കിട്ടാന്‍ ജൂലൈ 5 ജൂലൈ മുതല്‍ 26 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. എംബിബിഎസ് , ബിഡിഎസ് ബിരുദങ്ങള്‍ക്കാണ് , പഠനാവസരമുള്ളത്.ജൂലൈ 26 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ജൂലൈ 27ന് അകം ബന്ധപ്പെട്ട ഇ എസ് ഐ ബ്രാഞ്ചില്‍ എത്തിക്കുകയും വേണം.
ചുരുക്കം ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും നീക്കി വച്ചിട്ടുള്ള സീറ്റുകളിലെ (ഐപി കോട്ട) പ്രവേശനവും ഈ അപേക്ഷാ രീതിയില്‍പെടും. കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 38 അടക്കം ദേശീയതലത്തില്‍ 437 എംബിബിഎസ് സീറ്റുകളിലേക്ക് എംസിസി നടത്തുന്ന ദേശീയ കൗണ്‍സലിങ് വഴി ഐപി (ഇന്‍ഷ്വേര്‍ഡ് പേര്‍സന്‍സ്) ക്വോട്ടയിലെ പ്രവേശനത്തിനും അവര്‍ക്കു ശ്രമിക്കാവുന്നതാണ്.
എല്ലാ ഐപി ക്വാട്ട സീറ്റുകളും ഒരേ പൂളായി കരുതിയാണ് ദേശീയതലത്തിലെ സിലക്ഷനും അലോട്‌മെന്റും. 24,000 രൂപ വാര്‍ഷിക ഫീസ് നല്‍കി പഠിക്കാം. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ 28 ബിഡിഎസ് സീറ്റുകളുമുണ്ട്.കേന്ദ്ര സര്‍ക്കാരിലെ സംവരണക്രമം പാലിക്കും. നീറ്റ് യുജി 2022 യോഗ്യതയുണ്ടായിരിക്ക ണം. എംബിബിഎസ് നാലര വര്‍ഷത്തേക്ക് ഈ ക്വോട്ടയില്‍ ആകെ 1,08,000 രൂപ ട്യൂഷന്‍ ഫീ നല്‍കിയാല്‍ മതി. 5000 രൂപ നിരതദ്രവ്യം വേറെ അടയ്ക്കണം. സിലക്ഷനും അലോട്‌മെന്റും നടത്തുന്നത് എംസിസിയാണ്.
മെഡിക്കല്‍ കോളേജും അനുവദിക്കപെട്ട സീറ്റുകളും
ഫരീദാബാദ് (43)
കൊല്‍ക്കത്ത(65)
ചെന്നൈ (25)
ബെംഗളൂരു (56)
ഗുല്‍ബര്‍ഗ് (56)
ഹൈദരാബാദ് (43)
പട്‌ന (35)
കോയമ്പത്തൂര്‍ (20)
ഹൈദരബാദ്(43)
ആല്‍വാര്‍ രാജസ്ഥാന്‍ (20)
ഹിമാചല്‍ (36)
അപേക്ഷ ക്രമം
ഓണ്‍ലൈന്‍ ആയി അപേ
ക്ഷ പൂരിപ്പിച്ച്,പ്രിന്റെടുത്ത് വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പിട്ട് നിര്‍ദിഷ്ട രേഖകള്‍ സഹിതം ബന്ധപ്പെട്ട ഇ എസ് ഐ ബ്രാഞ്ചില്‍ നല്‍കി 'വാര്‍ഡ് ഓഫ് ഐപി സര്‍ട്ടിഫിക്കറ്റ് വാങ്ങാം. രേഖകള്‍ സംബന്ധിച്ച വിവരം വെബ് സൈറ്റിലുണ്ട്. സിസ്റ്റത്തിലൂടെ വന്ന അക്‌നോളജ്‌മെന്റ് സ്ലിപ്പ്, ഒപ്പിട്ട് സീലടിച്ച്, ബ്രാഞ്ചില്‍ നിന്ന് കിട്ടും. വനിതകള്‍ അവിവാഹിതരും ഇന്‍ഷുര്‍ ചെയ്ത പിതാവിനെ / മാതാവിനെ ആശ്രയിച്ചു കഴിയുന്നവരും ആയിരിക്കണം. ഇക്കാര്യത്തില്‍ വിദ്യാര്‍ഥിയും രക്ഷിതാവും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ട്.
അപേക്ഷ സമര്‍പ്പണത്തിന്
www.esic.nic.in
Comments