Foto

പള്ളിതകർത്തത് അന്വേഷിക്കണം : ആർച്ച്ബിഷപ് മാർ ഭരണികുളങ്ങര നിവേദനം നൽകി

പള്ളിതകർത്തത്  അന്വേഷിക്കണം :
ആർച്ച്ബിഷപ് മാർ ഭരണികുളങ്ങര
നിവേദനം നൽകി

ന്യൂഡൽഹിയിലെ അന്ധേരിയ മോഡിൽ പള്ളി തകർത്തതിനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ ജോൺ ബാർലക്ക് മെമ്മോറാണ്ടം നൽകി ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര

ഡൽഹിയിലെ അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ ചർച്ച് തകർത്ത പ്രശ്നത്തെ സംബന്ധിച്ച് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ജൂലൈ 23 വെള്ളിയാഴ്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ ജോൺ ബാർലയുമായി കൂടികാഴ്ച നടത്തി. അദ്ദേഹം മന്ത്രിയെ പരാതി ബോധിപ്പിക്കുകയും സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തു. ഡൽഹി അതിരൂപത അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് അനിൽ കുട്ടോയും അദ്ദേഹത്തോടെപ്പം ഉണ്ടായിരുന്നു. ഇത് മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും ഇതിന് ഒരു പരിഹാരം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

ജൂലൈ 12 തിങ്കളാഴ്ച രാവിലെയാണ് ബുൾഡോസറുമായി  പോലീസുകാരടങ്ങുന്ന ഒരു വലിയ സംഘം പള്ളി വളപ്പിലേക്ക് പ്രവേശിച്ച് പള്ളി നശിപ്പിച്ചത്. പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ വസ്തുക്കളും അനുഷ്ഠാന സാമഗ്രികളും നീക്കാനുള്ള ഇടവക വികാരിയുടെ അഭ്യർത്ഥനയെ പോലും പൂർണമായും അവഗണിച്ചു കൊണ്ട് അവിടെ ഉണ്ടായിരുന്നവരെ  പുറത്താക്കി ഒരു കളിപ്പാട്ടം തകർക്കുന്ന ലാഘവത്തോടെയാണ് അവർ നിയമവിരുദ്ധവും അന്യായവുമായ ഈ ക്രൂരകൃത്യം നടത്തിയത്.

 2005 മുതൽ രണ്ടായിരത്തിലധികം സിറോ-മലബാർ പ്രവാസി കത്തോലിക്കർ ദൈനംദിന ആരാധനയ്ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന ഈ ദേവാലയം ആയിരകണക്കിന് ആളുകളുടെ ആശ്വാസവും , പ്രത്യേകിച്ച് ഈ കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ആരോഗ്യ മേഖലയിൽ സേവനം ചെയ്തുവരുന്ന നൂറുകണക്കിന് നേഴ്സ്മാരുടെയും മറ്റും ശക്തി കേന്ദ്രവുമായിരുന്നു.

 

Foto

Comments

leave a reply

Related News