Foto

പോളിടെക്‌നിക് ഡിപ്ലോമ : - സ്പോട്ട് അഡ്മിഷൻ

പോളിടെക്‌നിക് ഡിപ്ലോമ : - സ്പോട്ട് അഡ്മിഷൻ

സംസ്ഥാനത്തെ വിവിധ ഗവൺമെന്റ്, ഏയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലെ ഇപ്പോൾ നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്പോട് അഡ്മി ഷനായി പുതിയ അപേക്ഷകൾ ക്ഷണിക്കുന്നു.സ്ഥാപനാടിസ്ഥാനത്തിലാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.ഇതുവരെ അപ്ലിക്കേഷൻ നല്കാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.

അപേക്ഷാ ക്രമം

പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർ നവംബർ 24, 25 & 26 എന്നീ തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുൻപായി അതതു സ്ഥാപനങ്ങളിൽ ഹാജരാകണം.അതത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം.ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകർക്ക് അഡ്മിഷൻ നൽകിയതിനു ശേഷവും നിലനിൽക്കുന്ന ഒഴിവുകൾ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കുകയുള്ളൂ.

അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ

1.ഗവ. പോളിടെക്‌നിക്‌ കോളേജ്, വെച്ചൂച്ചിറ

2.വനിതാ പോളിടെക്‌നിക്‌ കോളേജ്, കായംകുളം

3.ഗവ. പോളിടെക്‌നിക്‌ കോളേജ്, കോട്ടയം

4.ഗവ. പോളിടെക്‌നിക്‌ കോളേജ്, പാലാ

5.ഗവ. പോളിടെക്‌നിക്‌ കോളേജ്, കടുത്തുരുത്തി

6.ഗവ. പോളിടെക്‌നിക്‌ കോളേജ്, വണ്ടിപ്പെരിയാർ

7.ഗവ. പോളിടെക്‌നിക്‌ കോളേജ്, നെടുങ്കണ്ടം

8.ഗവ. പോളിടെക്‌നിക്‌ കോളേജ്, പുറപ്പുഴ, തൊടുപുഴ

9.വനിതാ പോളിടെക്‌നിക്‌ കോളേജ്, എറണാകുളം

10.വനിതാ പോളിടെക്‌നിക്‌ കോളേജ്, തൃശൂർ

11.വനിതാ പോളിടെക്‌നിക്‌ കോളേജ്, കോട്ടക്കൽ

12.വനിതാ പോളിടെക്‌നിക്‌ കോളേജ്, കോഴിക്കോട്

13.റെസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്‌ കോളേജ്, പയ്യന്നൂർ

14.എസ്.എൻ. പോളിടെക്‌നിക്‌ കോളേജ്, കാഞ്ഞങ്ങാട്

15.ഗവ. പോളിടെക്‌നിക്‌ കോളേജ്, തൃക്കരിപ്പൂർ

അപേക്ഷാ ഫീസ്

പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷാ ഫീസ് (പട്ടികജാതി/വർഗ്ഗ വിഭാഗക്കാർ 75 രൂപയും മറ്റുള്ളവർ 150 രൂപയും) ബന്ധപ്പെട്ട സ്ഥാപനത്തിലെത്തി ഓൺലൈനായി അടയ്ക്കണം. പുതിയ അപേക്ഷകരോടൊപ്പം നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.അഡ്മിഷൻ ലഭിക്കുന്നവർ, അപ്പോൾ തന്നെ പ്രവേശന ഫീസ് അടക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ അപേക്ഷയിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും (ടി.സി ഒഴികെ) സ്പോട് അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതുമാണ്.ടി.സി. ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക്

www.polyadmission.org

 ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

Comments

leave a reply

Related News