Foto

ഏത്യോപ്യയിലെ ടിഗ്രെ മേഖലയിലെ സംഘർഷം തീർക്കണമെന്ന് മെത്രാൻ സമിതി

ഏത്യോപ്യയിലെ ടിഗ്രെ മേഖലയിലെ സംഘർഷം തീർക്കണമെന്ന് മെത്രാൻ സമിതി

വത്തിക്കാൻ : തെറ്റുകൾ പരിഹരിക്കാനോ പ്രതിസന്ധികൾക്ക് പ്രതിവിധിയായോ ഒരിക്കലും യുദ്ധത്തെ കാണരുതെന്ന് ഏതോപ്യയിലെ മെത്രാൻ സമിതി. സമിതിയുടെ സാധാരണ സമ്മേളനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ സംഘർഷം കൊടുമ്പിരികൊണ്ടിരിക്കുന്ന ടി ഗ്രേ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇനിയും വൈകിയിട്ടില്ലെന്ന്  മെത്രാന്മാർ  ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം നവബറിലാണ് ഈ മേഖലയിൽ സംഘർഷം ഉടലെടുക്കുന്നത്. പട്ടാള ക്യാമ്പിനു നേരെ വിമതർ നടത്തിയ ആക്രമണത്തിനു മറുപടിയെന്നോണം
സർക്കാർസേന പ്രത്യാക്രമണം തുടങ്ങിയതാണ് തുടക്കം. ടിഗ്രെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടാണ് പ്രധാനമന്ത്രി ആബി അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പോരാടുന്നത്. സംഘർഷത്തിൽ ആയിരക്കണക്കിനാളുകൾ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ തുടർന്നാൽ നിരവധി പേർ പട്ടിണിമൂലം മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുപക്ഷവും തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്ക് സന്നദ്ധരാകണമെന്ന് മെത്രാൻ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. ടിഗ്രെ മേഖലയിൽ നിന്നുള്ള ബിഷപ്പ് ടെസ് ഫാസിലാസി മെദിൻ ഒഴികെയുള്ള മെത്രാന്മാരെല്ലാം ജൂലൈ മുതൽ 13 മുതൽ 16 വരെ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തു. 52 ലക്ഷം പേരാണ് ഭക്ഷണം ലഭിക്കാതെ ടിഗ്രെ മേഖലയിൽ കുടുങ്ങിപ്പോയിട്ടുള്ളത്. ഈ മേഖലയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ഭക്ഷ്യ സാധനങ്ങളും മറ്റും എത്തിക്കാൻ മാർഗമില്ലാതായിരിക്കുകയാണ്.

 

Foto
Foto

Comments

leave a reply

Related News