Foto

കൈവശം കുരിശും ദൈവമാതാവിൻ്റെ രൂപവുമുണ്ട്, കരുത്ത് നൽകിയ ദൈവത്തോട് നന്ദി പറയുന്നു; ഫൈനലില്‍ വിജയ ഗോള്‍ നേടിയ സ്പാനിഷ് താരം ഫെറാൻ ടോറസ്

ആവേശം വാനോളം ഉയര്‍ത്തിയ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ നിര്‍ണ്ണായക ഗോള്‍ നേടിയ സ്പാനിഷ് സ്ട്രൈക്കർ ഫെറാൻ ടോറസിൻ്റെ വിശ്വാസ സാക്ഷ്യത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തൻ്റെ ജീവിതത്തിൽ ദൈവത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഫൈനല്‍ മത്സരത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്, ടോറസ് സംസാരിച്ച വീഡിയോയും ഫൈനലിന് ശേഷമുള്ള പ്രതികരണ വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ആഴമേറിയ വിശ്വാസം ഉണ്ടായിരിക്കുന്നത് തനിക്ക് വലിയൊരു പിന്തുണ നൽകുന്ന കാര്യമാണെന്നും തൻ്റെ കൈവശം ഒരു കുരിശും പരിശുദ്ധ മറിയത്തിൻ്റെ രൂപവുമുണ്ടെന്നും തന്നെ സംബന്ധിച്ചു അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നുമായിരിന്നു താരത്തിൻ്റെ പ്രതികരണം. കഴുത്തില്‍ ധരിച്ച മാലയിലാണ് കുരിശും ദൈവമാതാവിൻ്റെ മെഡലുമുണ്ടായിരിന്നത്. 

"ഈ ലോകകപ്പിലെ എല്ലാ കാര്യങ്ങളിലും ഞാൻ നന്ദിയുള്ളവനാണ്. എന്നാൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ, വിധി നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മുന്നോട്ട് പോകാനുള്ള കരുത്ത് നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു. ഒടുവിൽ, ഒരാൾക്ക് അർഹമായത് ദൈവം നൽകുന്നുവെന്നതാണ് സത്യം." - 'മാൻ ഓഫ് ദി മാച്ച്' പുരസ്‌കാരം നേടിയ സ്പാനിഷ് സ്ട്രൈക്കർ പറയുന്നു. 

Comments

leave a reply

Related News