Foto

നിരായുധ സ്‌നേഹത്തിന്റെ ശക്തി വെളിപ്പെടുത്താന്‍ ആഹ്വാനവുമായി മാര്‍പാപ്പ

കൊറോണ വൈറസ് വ്യാപനം മൂലം പരിമിതപ്പെടുത്തിയ
ഓശാന ഞായര്‍ ചടങ്ങ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍


സമൂഹത്തില്‍ നിന്നു നിരസിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ സഹോദരീ സഹോദരന്മാരെ നമ്മുടെ ജീവിതത്തിലേക്കു ചേര്‍ത്തുനിര്‍ത്താനുള്ള ആത്മാര്‍ത്ഥ ശ്രമം വിശുദ്ധ വാരത്തില്‍ ഉണ്ടാകണമെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. നിരായുധ സ്‌നേഹത്തിന്റെ ശക്തിയാല്‍ തന്നെത്തന്നെ വെളിപ്പെടുത്തിയ ക്രൂശിതനെ പിന്‍തുടരേണ്ടതിന് ഇതാവശ്യമാണെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഓശാന ഞായര്‍ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിക്കൊണ്ടുള്ള വചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം മൂലം പരിമിതപ്പെടുത്തിയ ഓശാന ചടങ്ങിനായിരുന്നു രണ്ടാം വര്‍ഷവും ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കിയത്. അതേസമയം,  ആഗോള ടെലിവിഷന്‍, റേഡിയോ, തത്സമയ സ്ട്രീമിംഗ് വഴി ദശലക്ഷക്കണക്കിന് ആളുകള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിച്ചു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കേരളത്തിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടന്നു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ  വിശ്വാസികളെ എല്ലാം ഒരുമിച്ച് കാണാനും വോട്ടഭ്യര്‍ത്ഥിക്കാനും ഉള്ള അവസരം കൂടിയായിരുന്നു സ്ഥാനാര്‍ത്ഥികള്‍ക്ക് ഓശാന ഞായര്‍. കക്ഷി ഭേദമില്ലാതെ മിക്ക സ്ഥാനാര്‍ത്ഥികളും ദേവാലയങ്ങളിലേക്ക് എത്തി.ചെന്നൈയിലേക്ക് തിരിക്കും മുമ്പ് രാഹുല്‍ ഗാന്ധിയും കുരുത്തോല സ്വീകരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിന് സമീപം മുതലക്കോടം ഇടവക വികാരി ഫാ. ജോര്‍ജ് താനത്തുപറമ്പിലാണ് കുരുത്തോല നല്‍കിയത.് തൊടുപുഴയില്‍ പി ജെ ജോസഫും ഓശാന ദിവസം പ്രചാരണത്തിനായി പള്ളികളില്‍ എത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതിവുപോലെ പുതുപ്പള്ളി പള്ളിയില്‍ ഓശാന ചടങ്ങുകളില്‍ പങ്കെടുത്തു. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സീസ് ജോര്‍ജ് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ഥി പി പി ചിത്തരഞ്ജന്‍ കാട്ടൂര്‍ പള്ളിയിലും യുഡിഎഫിന്റെ കെ എസ് മനോജ് തുമ്പോളി പള്ളിയിലും വിശ്വാസികളോട് വോട്ടുതേടി. കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനവും പൊന്‍കുന്നം പള്ളിയില്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇടതു സ്ഥാനാര്‍ഥി പി ബാലചന്ദ്രനും അരണാട്ടുകര പള്ളിയിലാണ് വോട്ടുതേടി എത്തിയത്.

ബാബു  കദളിക്കാട്

Foto
Foto

Comments

leave a reply

Related News