കെസിബിസി പ്രോലൈഫ് പുതിയ നേതൃത്വം
കൊച്ചി: 2021-23 കാലയളവിലേക്ക് കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന ജനറൽ ബോഡിയോഗം തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചുരേപ്പറമ്പിലും, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടനും, ട്രഷറർ ടോമി പ്ലാത്തോട്ടവും പാലാരിവട്ടം പിഒസിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
കെസിബിസി പ്രോലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാനായ ബിഷപ്പ് റൈറ്റ് റവ ഡോ പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രതിസന്ധികളിൽ പ്രത്യാശ നല്കുവാൻ പ്രോലൈഫ് പ്രവർത്തകർക്ക് കഴിയുന്നു. വ്യക്തികളും കുടുംബങ്ങളും വിവിധ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ പ്രത്യാശ പകരുവാൻ പ്രോലൈഫ് പ്രവർത്തകർക്ക് സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രോലൈഫ് പ്രവർത്തകർക്ക് ഏറെ പ്രസക്തി വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡയറക്ടർ ഫാ പോൾസൺ സിമേതി സ്വാഗതം ആശംസിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വച്ച് പുതിയ വൈസ് പ്രസിഡന്റുമാരായ ഡോ ഫ്രാൻസിസ് ജെ ആറാടൻ, ഡോ ഫെലിക്‌സ് ജെയിംസ്, മോൻസി ജോർജ്ജ് എന്നിവരും സെക്രട്ടറിമാരായി ജെസ്ലിൻ ജോ, സെമിലി സുനിൽ ലിസ തോമസ്, ഇഗ്നേഷ്യസ് വിക്ടർ, നോർബർട്ട് കക്കാരിയിൽ, ബിജു കോട്ടേപ്പറമ്പിൽ, എന്നിവരും ആനിമേറ്റർമാരായി സിസ്റ്റർ മേരി ജോർജ്ജ്, ജോർജ്ജ് എഫ് സേവ്യർ, സാബു ജോസ് എന്നിവരും പ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു. മുൻ പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ സെക്രട്ടറി അഡ്വ. ജോസി സേവ്യർ റിപ്പോർട്ട് അവതരിപ്പിച്ച് പുതിയ സെക്രട്ടറിക്ക് റിപ്പോർട്ട് റജിസ്റ്റർ കൈമാറി. പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് ജോൺസൺ നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി ജെസ്ലിൻ ജോ സമാപന പ്രാർത്ഥന നയിച്ചു.
ഫോട്ടോമാറ്റർ: പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് റൈറ്റ് റവ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. ജെയിംസ് ആഴ്ചങ്ങാടൻ, ജോൺസൺ ചൂരേപ്പറമ്പിൽ, ഡയറക്ടർ ഫാ. പോൾസൺ സിമേതി, സാബു ജോസ്, അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, തുടങ്ങിയവർ സമിപം.


Comments