Foto

കൊല്ലം മെത്രാനെതിരായ വിമർശനം അപക്വം: കെ. എൽ. സി എ.

കൊല്ലം മെത്രാനെതിരായ വിമർശനം അപക്വം: കെ. എൽ. സി എ.

      കൊല്ലം  രൂപതാ മെത്രാൻറെ ഇടയലേഖനത്തെ വിമർശിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് അപക്ക്വവും അല്പത്തവുമെന്നു കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത കമ്മിറ്റി. തന്റെ  ജനതയുടെ തൊഴിലും തൊഴിലിടവും അവർക്കു അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത ഇടയൻറെ ശബ്ദമാണ് ഇടയലേഖനത്തിലൂടെ വിശ്വാസികൾ ശ്രവിച്ചത്. അതിനെ പാർട്ടി സൈബർ ഗുണ്ടകളെകൊണ്ടു പുലഭ്യം പറയിക്കുന്നതും സ്വന്തം നിലവിട്ടു മുഖ്യമന്ത്രി തന്നെ വിമർശനവുമായി വന്നതും സമുദായം വിലയിരുത്തി തിരഞ്ഞെടുപ്പിൽ മറുപടി നൽകും. മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പങ്കുവച്ച ഇടയലേഖനത്തെ വിമർശിച്ച മണിക്കൂറുകളിൽത്തന്നെ  ഇ. എം. സി. സി. കരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. നുണകൾ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ. എൽ. സി എ. ആവശ്യപ്പെട്ടു. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെയും ചെയ്തകാര്യങ്ങൾ ഏറ്റുപറഞ്ഞു തിരുത്തുകയും ഇത്തരം നിലമറക്കുന്ന പ്രസ്താവനകളിൽ നിന്നും പിന്തിരിയുകയുമാണ് വേണ്ടതെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡണ്ട് അനിൽ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലെസ്റ്റർ കാർഡോസ്, തോമസ് ആന്റണി, അജു ബി. ദാസ്, ഫാ. ജോർജ് സെബാസ്റ്റ്യൻ,  ജാക്സൺ നീണ്ടകര, പ്രസാദ് ആന്റണി, വിൻസി ബൈജു, എഡിസൺ, ലറ്റീഷ്യ, ജോയ് ഫ്രാൻസിസ്, എഡ്‌വേഡ്‌ എന്നിവർ പ്രസംഗിച്ചു.

അനിൽ ജോൺ

Foto
Foto

Comments

leave a reply