കരുണയിലേക്കും കരുതലിലേക്കും മനസ്സു തുറക്കാൻ
ക്രിസ്തുമസ്സ് നമ്മെ ആഹ്വാനം ചെയ്യുന്നു: കെസിബിസി
കൊച്ചി: തമസ്സിലാണ്ട മനുഷ്യകുലത്തിന് ദൈവം തൂവെളിച്ചമായിത്തീർന്ന കാഴ്ചയാണ് ബെത്‌ലഹേമിൽ ലോകം ദർശിച്ചത്. യേശുക്രിസ്തുവിൽ ദൈവം എപ്പോഴും നമ്മോടുകൂടെയുണ്ട്. കലുഷിതമായ ലോകത്തിന് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്നതാണ് ക്രിസ്തുമസ്. ലോകത്തിൽ സമാധാനം നിലനില്ക്കാൻ ഈ ദിനത്തിൽ നാം പ്രത്യേകം പ്രാർത്ഥിക്കണം. ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാനും പരസ്പര സ്‌നേഹത്തിലേക്കും കരുതലിലേക്കും മനസ്സു തുറക്കാനും ക്രിസ്മസ് നമ്മെ ആഹ്വാനം ചെയ്യുന്നു. സമാധാനം നിറഞ്ഞതും സന്തോഷം പകരുന്നതും പ്രത്യാശനിർഭരവുമായ ക്രിസ്തുമസ്സ് എല്ലാവർക്കും ആശംസിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ് എന്നിവർ പ്രസ്താവിച്ചു.
ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.
Comments