Foto

ഓക്‌സിലറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് 


ഓക്‌സിലറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് 
 
ആരോഗ്യ വകുപ്പിന് കീഴിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ട്രെയിനിംഗ് സെന്ററുകളില്‍ ആരംഭിക്കുന്ന  ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 130 സീറ്റുകളില്‍ 65% മെറിറ്റടിസ്ഥാനത്തിലും 35% സംവരണാ
ടിസ്ഥാനത്തിലും ആണ്, പ്രവേശനം. ഏതെങ്കിലും സ്ട്രീമില്‍
പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ 17നും 30 നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകര്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.

വിവിധ സെന്ററുകള്‍
1.തിരുവനന്തപുരം
2.കോട്ടയം
3.പാലക്കാട്
4.കാസര്‍ഗോഡ്

സംവരണ വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍
പിന്നാക്ക സമുദായത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് 3 വയസ്സും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വയസ്സും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.ഇതോടൊപ്പം, ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ട് സീറ്റുകളും പാരാമിലിറ്ററി,എക്‌സ് പാരാമിലിറ്ററി സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷാ ക്രമം
അപേക്ഷാഫോമും പ്രോസ്‌പെക്ടസും
 www.dhs.kerala.gov.in  

എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാര്‍ക്ക്,അപേക്ഷാഫീസായി 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയും ഒടുക്കേണ്ടതാണ്.
ട്രഷറിയില്‍ 0210-80-800-88 ശീര്‍ഷകത്തില്‍ ഫീസടച്ച രസീത് സഹിതമുള്ള അപേക്ഷ സെപ്തംബര്‍ 14ന് വൈകീട്ട് അഞ്ചിനകം അതാത് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതുണ്ട്.


ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍

daisonpanengadan@gmail.com


 

Comments

leave a reply

Related News