Foto

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം

 

പത്താം ക്ലാസ്സു കഴിഞ്ഞവർക്കു മുൻപിലെ പ്രധാനപ്പെട്ട സാധ്യതയാണ്, എഞ്ചിനീയറിംഗ് ഡിപ്ലോമകൾ. നിയമപരമായി പ്രായപൂർത്തിയാവുന്നതോടൊപ്പം തന്നെ, ടെക്നിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി മേഖലയിൽ വ്യാപരിക്കാനുള്ള സാധ്യതകൾ കൂടി എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കുണ്ട്. മൂന്നു വർഷം ദൈർഘ്യമുള്ള കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് സ്വദേശത്തും വിദേശത്തും വലിയ അവസരങ്ങളുമുണ്ട്.സംസ്ഥാന സർക്കാരിൻ്റേയും കേന്ദ്ര സർക്കാരിൻ്റേയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും നിരവധി ടെക്നിക്കൽ പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത, ഡിപ്ലോമയായതുകൊണ്ടുതന്നെ വലിയ ഡിമാൻ്റാണ് പോളിടെക്നിക് കോളേജുകളിൽ പ്രവേശനത്തിനുള്ളത്. ഡിപ്ലോമയ്ക്കു ശേഷം, ലാറ്ററൽ എൻട്രി വഴി ബി.ടെക് നു രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം നേടാമെന്ന പ്രത്യേക തകൂടിയുണ്ട്. ഡിപ്ലോമക്കാരേയും എഞ്ചിനീയറുമാരായിട്ടു തന്നെയാണ്, സമൂഹം നോക്കി കാണുന്നതും.

 

വിവിധ ഡിപ്ലോമ കോഴ്സുകൾ:

 

1) സിവിൽ എഞ്ചിനീയറിംഗ് (Civil Engineering 

 

2) മെക്കാനിക്കൽ എഞ്ചിനീയറിംഗ് (Mechanical Engineering)

 

3) ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (Electrical & Electronics Engineering)

 

4) ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷൻ എഞ്ചിനീയറിംഗ് (Electronics & Communication engineering)

 

5) കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (Computer Engineering)

 

6) കമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെൻ്റ് (Computer Application & Business Management)

 

7) ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (Electronics Engineering)

 

8) ടെക്സ്റ്റൈൽ ടെക്നോളജി (Textile Technology)

 

9) കൊമേഴ്സ്യൽ പ്രാക്ടീസ് (Commercial Practice)

 

10) കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് -Computer Engineering(Hearing Impaired)

 

11) മെക്കാനിക്കൽ എഞ്ചിനീയറിംഗ് (Mechanical Engineering)

 

12)ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് (Automobile Engineering)

 

13) കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ് (Computer Hardware Engineering)

 

14) ആർക്കിടെക്ച്ചർ (Architecture)

 

15) പോളിമർ ടെക്നോളജി (Polymer Technology)

 

16) ബയോ മെഡിക്കൽ (Biomedical engineering)

 

17) കമ്പ്യൂട്ടർ അപ്ലിക്കേഷൻ (Computer Application) 

 

18) ബിസിനസ്സ് മാനേജ്മെൻ്റ് (Business Management)

 

19) ഇൻഫർമേഷൻ ടെക്നോളജി (Information Technology)

 

20) കെമിക്കൽ എഞ്ചിനീയറിംഗ് (Chemical engineering)

 

21) സിവിൽ എഞ്ചിനീയറിംഗ് -Civil Engineering (Hearing Impaired)

 

22) ടെക്സ്റ്റൈൽ ടെക്നോളജി (Textile Technology)

 

23) ടൂൾ & ഡൈ (Tool & Die engineering)

 

24) പ്രിൻ്റിംഗ് ടെക്നോളജി (Printing Technology)

 

25) വുഡ് & പേപ്പർ ടെക്നോളജി (Wood and paper technology)

 

അപേക്ഷാ രീതി:

സംസ്ഥാനത്തെ വിവിധ സർക്കാർ -എയ്ഡഡ് - അൺ എയ്ഡഡ് പോളിടെക്നിക് കോളേജുകളിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്. എല്ലാ പോളിടെക്നിക്കുകളിലേയ്ക്കും ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതി.പ്ലസ് ടു വും ഐ .ടി .ഐ.യും പൂർത്തിയാക്കിയവർക്ക്, രണ്ടാം വർഷത്തിലേയ്ക്ക് (LET) പ്രവേശനം ലഭിക്കും. സ്വാശ്രയ പോളിടെക്നിക്കുകളിലെ ഫീസ് നിരക്ക്, സർക്കാർ പോളിടെക്നിക്കുകളിലെ ഫീസ് ഘടനയുമായി താരതമ്യം ചെയ്യുമ്പോൾ സാമാന്യം ഉയർന്നതാണ്.

 

ഈ വർഷത്തെ പ്രവേശനം

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ജൂലൈ 28 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം, ആഗസ്റ്റ് 10 വരെ തുടരും. 

 

വിവിധ സംവരണക്രമം

ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.

 

തെരഞ്ഞെടുപ്പു ക്രമം

എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.

 

 പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.

എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം.

 

സ്വാശ്രയ കോളേജ് പ്രവേശനം

 സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.polyadmission.org വെബ് സൈറ്റ് സന്ദർശിക്കുക. ഏതൊക്കെ കോളേജുകളിൽ ഏതൊക്കെ കോഴ്‌സുകളുകളുണ്ടെന്നത് വെബ്് സൈറ്റ് നോക്കി ഉറപ്പു വരുത്തേണ്ടതാണ്.

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

leave a reply

Related News