Foto

മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ അനുസ്മരണം

മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ  അനുസ്മരണം

സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതകാലം മുഴുവൻ നിരന്തരം പ്രവർത്തിച്ചിരുന്ന വൈദിക ശ്രേഷ്ഠനാണ് മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ എന്ന് ജസ്റ്റിസ് മേരി ജോസഫ് അനുസ്മരിച്ചു.
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ എന്ന നിലയിൽ വൈപ്പിൻകരയിലെയും കടമക്കുടി ദ്വീപസമൂഹങ്ങളിലും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി അനേകം പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ജോസഫ് പടിയാരംപറമ്പിലിന് കഴിഞ്ഞു.

വരാപ്പുഴ അതിരൂപതയിലെ വിവിധ മേഖലകളിൽ മോൺസിഞ്ഞോർ ജോസഫിനൊപ്പം പ്രവർത്തിച്ചിരുന്നവർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ്.
കെ ആർ എൽ സി സി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു.

പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ജെക്കോബി, ഡോ. ചാൾസ് ഡയസ്, ഡോ. വിക്ടർജോർജ്, ഷാജി ജോർജ്, ജോർജ് നാനാട്ട്,ആന്റണി പുത്തൂർ, ഡോ. ഗ്രിഗറി പോൾ, ബാബു തണ്ണിക്കോട്, ലൂയിസ് തണ്ണിക്കോട്, ആന്റണി പടിയാരംപറമ്പിൽ, എം എസ് അഗസ്റ്റിൻ, ജെയിംസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Foto

Comments

leave a reply

Related News