വത്തിക്കാന്‍: അനുസരണ എന്നത് നാം പ്രാര്‍ത്ഥിച്ചു നേടേണ്ട പുണ്യമാണെന്നും വിധേയത്വം പുലര്‍ത്തുന്നവരാണോ അതോ നിഷേധികളാണോയെന്ന് നാം ആത്മശോധന ചെയ്യണമെന്നും ഫ്രാന്‍സിസ് പാപ്പ.യേശുവിനെ സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ദൈവപിതാവ് ഭരമേല്പിച്ച ദൗത്യം നിറവേറ്റുന്നതിന് അവിടുത്തെ ഒരുക്കുകയും ചെയ്ത നസ്രത്തിലെ തിരുകുടുംബത്തിനു സമാനമാണ് സെമിനാരികളെന്നും പാപ്പ പറഞ്ഞു. ഇറ്റലിയില്‍ വെദീകാര്‍ത്ഥികളടങ്ങുന്ന സംഘത്തോട് സംസാരിക്കുകയായിരുന്നു പാപ്പ,വിധേയത്വം സ്വന്തം വിളിയുടെയും വ്യക്തിത്വത്തിന്റെയും രചനാത്മക ഭാവമാണ്. അതിന്റെ അഭാവത്തില്‍ ആര്‍ക്കും വളരാനോ പക്വത പ്രാപിക്കാനോ ആകില്ല. വൈദികാര്‍ത്ഥികളുടെ പരിശീലനത്തില്‍ അനിവാര്യമായ, മാനുഷികവും ആദ്ധ്യാത്മികവും ബൗദ്ധികവും അജപാലനപരവുമായ നാലുമാനങ്ങളെ കുറിച്ചും പാപ്പ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
Comments