Foto

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇ​ഗ്നോ) പി.എച്ച്.ഡി പ്രവേശനം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇ​ഗ്നോ) പി.എച്ച്.ഡി പ്രവേശനം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ (ഇഗ്നോ) പി.എച്ച്.ഡി പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. അപേക്ഷാർത്ഥികൾക്ക് പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്ട്രേഷൻ നടത്താം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടക്കുന്നത്.ഡിസംബർ 22 ആണ് ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി.

പ്രവേശന പരീക്ഷ

2022 ജനുവരി 16 ന് , രാജ്യത്തെ വിവിധേ കേന്ദ്രങ്ങളിൽ പി.എച്ച്.ഡി പ്രവേശനപരീക്ഷ നടക്കും.180 മിനിറ്റ് ദൈർഘ്യമുള്ളതാണ് പരീക്ഷ. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പരീക്ഷ നടക്കും.പ്രവേശന പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടുന്നവരെ അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യും.

അപേക്ഷാ ക്രമം

ഓൺലൈൻ രജിസ്ട്രേഷനായി ഔദ്യോഗിക വെബ്സൈറ്റായ

 ignou.nta.ac.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന IGNOU PhD registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം രജിസ്ട്രേഷൻ ഫീസ് അടച്ച് ഫോം submit ചെയ്യുക.

ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ യു.പി.ഐ എന്നീ സൗകര്യങ്ങളുപയോഗിച്ച് ഫീസടയ്ക്കാം. 

ആർക്കൊക്കെ അപേക്ഷിക്കാം

ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

ignou.nta.ac.in

ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Foto

Comments

  • Terisa Susan
    14-12-2021 05:24 PM

    Wish to apply PHD

leave a reply

Related News