Foto

ലോക രോഗി ദിനത്തിൽ രോഗികളെ പരിചരിക്കുന്നതിൽ വിശ്വാസ്യത അടിസ്ഥാനമാക്കിയുള്ള ബന്ധത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനം

 ഈ വർഷത്തെ രോഗികളുടെ ലോക ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മനുഷ്യസമൂഹത്തിലെ ദുർബലരും രോഗികളും കഷ്ടത അനുഭവിക്കുന്നവരുമായ സഹജരോട്  ചുറ്റുമുള്ളവർക്ക് ഉണ്ടായിരിക്കേണ്ട  സ്നേഹത്തിന്റെ മനോഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കപടത നിറഞ്ഞ ഈ ലോകത്ത് കാപട്യത്തിനു സ്വയം വിഗ്രഹാരാധനയും  എതിരെ പോരാടുന്നതിന് യേശുക്രിസ്തു നമുക്ക് നൽകിയ മാതൃക വളരെ വലുതായിരുന്നു. അപ്രകാരം കപട മുഖം  മാറ്റിവെച്ചുകൊണ്ട് ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ നേരിട്ട് ഇടപെടുവാനും വ്യക്തിപരമായി അവരോട് ബന്ധം പുലർത്തുവാനും സഹാനുഭൂതി ആഗ്രഹിക്കുന്നവർക്ക് അത് നൽകുവാനും അവരുടെ  കഷ്ടപ്പാടുകൾ നമ്മുടേതാണ് എന്ന് മനസ്സിലാക്കി കൊണ്ട് പ്രവർത്തിക്കുവാനും പരിശുദ്ധ മാർപാപ്പ ഉദ്ബോധിപ്പിക്കുന്നു. 


   ഫെബ്രുവരി മാസം പതിനൊന്നാം തീയതി ലൂർദ് മാതാവിന്റെ തിരുനാൾ നാം ആഘോഷിക്കുകയാണ്.  1992 May 13 വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ രോഗികളുടെ ദിനമായി ആചരിക്കുവാൻ ഉദ്ബോധിപ്പിക്കുകയും. തുടർന്നുള്ള വർഷങ്ങളിൽ അതെ ദിവസം രോഗികളുടെ ദിനമായി  ആചരണം നടത്തുകയും ചെയ്യുന്നുണ്ട്. ഈ വർഷത്തിൽ ലോക രോഗി ദിനത്തോടനുബന്ധിച്ച് നാം എടുത്തിരിക്കുന്ന പ്രമേയം       (മത്തായി 23:8) ആണ്.  ഇവിടെ രോഗീ പരിചരണത്തിൽ വിശ്വസ്തമായ ഹൃദയ ബന്ധത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. രോഗികളുടെ വാർഷികദിനം എന്ന ചിന്തയിലൂടെ  ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും കമ്മ്യൂണിറ്റികളും രോഗികളായി കഴിയുന്നവർക്ക് നാം നൽകേണ്ട പരിഗണനയും ശുശ്രൂഷയും എപ്രകാരമായിരിക്കണം എന്നതിന് പ്രാധാന്യം ഓർമിപ്പിക്കുന്നു. ഈ നാളുകളിൽ നാം ഏറെ ഭീതിയോടെ കാണുന്ന കൊറോണവൈറസ് അനേകം മനുഷ്യരെ മരണത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട് ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ചവരോട്,  പ്രത്യേകിച്ച് അവരിൽ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വ്യക്തികളോട്  ആയവരുടെ സഭയും അഗ്നി ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വരും കാണിക്കേണ്ട സ്നേഹപൂർവ്വമായ സമീപനത്തെ  മാർപാപ്പാ ചൂണ്ടിക്കാട്ടുന്നു. 

 

 കാപട്യത്തിന് എതിരെ പോരാടുക

 മനുഷ്യൻ അവന്റെ ഇഷ്ടത്തിന് യോജിച്ചവിധം വിഗ്രഹാരാധന നടത്തുന്നതിന് പരിശുദ്ധ മാർപാപ്പ ശക്തമായി വിമർശിക്കുന്നുണ്ട്. വിശ്വാസത്തെ വെറും ശൂന്യമായ വാക്കുകളിൽ ചുരുക്കുകയും മറ്റുള്ളവരുടെ ജീവിതത്തിലോ അവരുടെ ആവശ്യങ്ങളിലോ മായ രീതിയിൽ ഇടപെടാൻ ഇരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ പ്രവണതയെ മാറ്റിവെക്കാൻ പറയുകയും  പ്രസംഗിക്കുക മാത്രമല്ല പ്രവർത്തിക്കണമെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. 
   കാപട്യത്തിന് ഗുരുതരമായ തിന്മയിൽ നിന്ന് നമ്മിൽ ആരും വിമുക്തരല്ല .അത് ഏക പിതാവിന്റെ മക്കളായി വളരുന്നതിൽ നിന്ന് നമ്മെ തടയുന്നു. വെല്ലുവിളികളുടെ ലോകത്ത് സാർവ്വത്രിക  സാഹോദരരായി  ജീവിക്കുവാനാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. 

 

രോഗവും വിശ്വാസവും


 രോഗം നമ്മുടെ സ്വന്തം ദുർബലത കളെയും, അപരൻ റെ സഹായം നമ്മുടെ ജീവിതത്തിൽ അനിവാര്യമാണ് എന്നതിനെയും മനസ്സിലാക്കിത്തരാൻ സഹായിക്കുന്നു. സാധാരണ ത്തിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു അവസ്ഥയായി രോഗത്തെ നമുക്ക് കണക്കാക്കാം ഇവിടെ വിശ്വാസത്തിന്റെ പ്രസക്തി വളരെ വലുതാണ്.  പ്രതിസന്ധികളിലും അടിപതറാതെ നിന്ന് ജോബിനെ വിശ്വാസത്തെയാണ് മാർപാപ്പാ  നമുക്ക് കാണിച്ചു തരുന്നത്. സുഹൃത്തുക്കളും ഭാര്യയും കുടുംബവും ചുറ്റുമുള്ളവരും ജോബിനെ ഒറ്റപ്പെടുതുമ്പോഴും  പ്രതിസന്ധികളിൽ തളരാതെ തന്റെ രോഗങ്ങളെയും ദുരിതങ്ങളേയും ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് വിശ്വാസത്തോടെ ജീവിക്കുവാൻ ജോബ് തയ്യാറായി. ജോബിനെ വിശ്വാസ തീക്ഷ്ണതയാണ് രോഗശയ്യയിൽ ആയിരിക്കുമ്പോഴും രോഗത്തെ നേരിടുമ്പോഴും നമുക്ക് ഉണ്ടായിരിക്കേണ്ടത്. 

 

 രോഗികളും പരിചരിക്കുന്നവരും  തമ്മിലുള്ള വ്യക്തിബന്ധം

       നമുക്ക് അറിയാവുന്നതുപോലെ രോഗത്തിന് വിവിധ മുഖങ്ങൾ ഉണ്ട്. പലയിടങ്ങളിലും ഒരു വ്യക്തി രോഗിയാണ് എന്ന കാരണത്താൽ അവൻ അവഗണിക്കപ്പെടുന്നു ഒറ്റപ്പെടുന്നു തന്നെ മൗലികഅവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ സാധിക്കാതെ പോകുന്നു. അവസാനം അവർ സാമൂഹിക അനീതിയുടെ ഇരയായി മാറുകയാണ് ചെയ്യുന്നത്. ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലെ അസമത്വം നമുക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കുന്നു ദിനംപ്രതി വർദ്ധിച്ചു വരുന്ന അസമത്വവും രോഗികളുടെ പരിചരണത്തിലെ അപാകതയും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൊറോണ രോഗ ഭീഷണി മരണം സമ്മാനിക്കും എന്നറിഞ്ഞിട്ടും അനേകം വ്യക്തികൾ തങ്ങളുടെ ആരോഗ്യവും ജീവിതവും കുടുംബവും മറന്ന് ശുശ്രൂഷ മേഖലകളിൽ ജോലി ചെയ്യുകയും മരണമടയുകയും ചെയ്തിട്ടുണ്ട്. തന്റെ സന്ദേശത്തിലൂടെ അങ്ങനെ മരണപ്പെട്ടുപോയവർക്കുള്ള ആദരാഞ്ജലിയും  പിതാവ് രേഖപ്പെടുത്തുന്നു. ആരോഗ്യ മേഖലകളിൽ പ്രവർത്തിച്ചു മരണപ്പെട്ടു പോയവർ ഒരു ജനസമൂഹത്തിന് പ്രതിനിധികൾ ആണെന്നും അവർ രോഗികളെ,  പരിചയക്കാരായും  അയൽക്കാരായും  ഒരു കുടുംബത്തിലെ അംഗമായും പരിചരിച്ചു. ഇത്തരം ആരോഗ്യ സംരക്ഷണ രീതിയാണ് നാമും അവലംബിക്കേണ്ടത്. ആരോഗ്യപ്രവർത്തകർക്ക് രോഗികളുമായി ഉണ്ടാകുന്ന നല്ല ബന്ധം അവരുടെ വേദനകളിൽ അവർക്ക് ആശ്വാസത്തിനുള്ള ഔഷധമായി മാറുന്നു. ക്രിസ്ത്യാനികൾ എന്ന നിലയിൽ ഈ ഒരു ബന്ധം നാം പുലർത്തുമ്പോൾ നല്ല സമരിയാക്കാരനായ യേശുക്രിസ്തുവിന്റെ  സ്നേഹത്തിന്റെ അടയാളമായി നമുക്ക് മനസ്സിലാക്കാം. ഒരു സമൂഹമെന്ന നിലയിൽ നാമും പിതാവിനെപ്പോലെ കരുണയുള്ള വരാതിരിക്കാനും പ്രത്യേകിച്ച് ദുർബലരും ബലഹീനരും ദുരിതമനുഭവിക്കുന്ന വരുമായ സഹോദരി സഹോദരന്മാരെ സ്നേഹിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു ആവശ്യക്കാരെ മാറ്റി നിർത്താതെ ചേർത്ത് വയ്ക്കുവാനുള്ള കടമയും ഉത്തരവാദിത്വം നമുക്കുണ്ട്. 

 

 സാഹോദര്യ ഐക്യവും ബന്ധവും


  സാഹചര്യങ്ങൾ കൊണ്ട് വ്യത്യസ്ത പുലർത്തുന്നവരാണ് നമുക്കുചുറ്റുമുള്ള ഓരോ മനുഷ്യനും. നമ്മുടെ സഹോദരൻ എന്ന നിലയിൽ അവരോട് ഐക്യത്തിൽ വർദ്ധിക്കുന്നതിന് പ്രാധാന്യത്തെ ഇവിടെ മാർപാപ്പ വിശദീകരിക്കുന്നു. സഭയെ സേവിക്കുക സമൂഹത്തെ സേവിക്കുക എന്നു പറയുമ്പോൾ സേവനം എന്ന വാക്കിന് നമ്മുടെ കുടുംബങ്ങളിലെയും  സമൂഹത്തിലേയും  സഭയിലെയും  ദുർബലരായ മനുഷ്യരെ പരിചരിക്കുക എന്നതാണ് അർത്ഥമാക്കുന്നത്. നമ്മുടെ ആഗ്രഹങ്ങൾക്കും അധികാരങ്ങൾക്കും പരിധി നൽകിക്കൊണ്ട് ഏറ്റവും ദുർബലരായ വരെ പിന്തുടരുവാനും അവരുടെ മുഖത്തേക്ക് നോക്കുവാനും അവരുടെ മാംസത്തെ സ്പർശിക്കുവാൻ ഉം അവരോട്  അടുപ്പം കാണിക്കുവാനും നമുക്ക്  സാധിക്കണം. ഒരു രോഗിയുടെ രോഗം ഭേദമാക്കുവാൻ പരിചരിക്കുന്ന വ്യക്തിയുമായുള്ള രോഗിയുടെ അടുപ്പം ഏറെ അത്യന്താപേക്ഷിതമാണ്.

✍️ വിവർത്തനം: ഏഞ്ചൽ മേരി

Comments

leave a reply

Related News