പാലക്കാട് : കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെയും ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ചങ്ങലീരി ഫൊറോനയിലെ എല്ലാ ഇടവകകളിലെയും കുടുംബങ്ങളെ കോർത്തിണക്കി ക്‌നാനായ കുടുംബസംഗമം സംഘടിപ്പിച്ചു. കാന്തളം തിരുഹൃദയ ദൈവാലയത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് സംഗമത്തിനു തുടക്കമായത്. നടവിളി മത്സരം നടത്തപ്പെട്ടു. ക്‌നാനായ സമുദായത്തിന്റെ വെല്ലുവിളികളും പ്രസക്തിയും എന്ന വിഷയത്തിൽ കെ.സി.സി മലബാർ റീജീയൺ ചാപ്ലെയിൻ ഫാ. ജോയി കട്ടിയാങ്കൽ ക്ലാസ്സ് നയിച്ചു. കെ.സി.സി ചങ്ങലീരി ഫൊറോന പ്രസിഡന്റ് തങ്കച്ചൻ തേക്കിലക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, ഫൊറോന ചാപ്ലെയിൻ ഫാ. കുര്യൻ ചൂഴികുന്നേൽ, അതിരൂപതാ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.സി മലബാർ റീജിയൺ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, കെ.സി.ഡബ്ല്യു.എ മലബാർ റീജിയൻ പ്രസിഡണ്ട് ബിൻസി ഷിബു മാറികവീട്ടിൽ, സെക്രട്ടറി സിമി ജോഷി ചെമ്പകതടത്തിൽ, കാന്തളം വികാരി ഫാ. ബിനു ഉറുമ്പിൽകരോട്ട്, കെ.സി.ഡബ്ല്യു.എ ചങ്ങലീരി ഫൊറോന പ്രസിഡന്റ് ബീന ബോബി മുകളേൽ, കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റബോണി ടോമി പടിയാനിക്കൽ, കെ.സി.സി ഫൊറോന സെക്രട്ടറി ബിജു മുളയിങ്കൽ, എ.കെ.സി.സി പ്രതിനിധി സാബു കരിശ്ശേരിക്കൽ എന്നിവർ പ്രസംഗിച്ചു. ഫാ. മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിലിന്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോടനുബന്ധിച്ച് അതിരൂപതയിലെ കാരുണ്യദീപം പദ്ധതിയോടു ചേർന്ന് ഫൊറോനയിലെ നിർദ്ധന കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം ലഭ്യമാക്കുന്നതിനായി 15 ലക്ഷം രൂപയുടെ ചെക്ക് മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിൻ കൂട്ടക്കല്ലുങ്കലിന് കൈമാറി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ലോഗോസ് ക്വിസ് മത്സര വിജയികളെയും 50 വയസ്സിൽ താഴെ പ്രായമുള്ളവരും നാലുമക്കളുള്ളവരുമായ ചങ്ങലീരി ഫൊറോനയിലെ നാല് കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
Comments