Foto

ഇന്ത്യയുടെ രക്ഷകർ കന്യാസ്ത്രികൾ മാത്രമല്ല

ഒരു രാജ്യത്തിന്റെ യഥാർത്ഥ സംസ്കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂ ടെയല്ല നമ്മുടെ സാമൂഹ്യ സാംസ്കാരിക ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയാണ്. ഇൗ ആധുനികയുഗ ത്തിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായു ഗത്തിലോ എന്ന് തോന്നും. അതിന്റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പി ളക്കുന്ന ഇന്ത്യയിൽ, കേരളത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്.ഇൗ അടിമ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു് പട്ടിണിപാവങ്ങൾക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തതാണ് കന്യാസ്ത്രികൾ ചെയ്ത കുറ്റം? അല്ലാതെ മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല. ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായിചിന്തിക്കാനും ജീവിക്കാനും സാധിക്കില്ലെങ്കിൽ അവൻ തടവുകാരനാണ്. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവൻ രക്ഷാപ്രവർത്തകരായി കടന്നുചെല്ലുന്ന കന്യാസ്ത്രീകളെ അപമാനിക്കുന്നത് ലോക മലയാളികളിൽ ആശങ്കയുണ്ടാക്കുന്നു.മറ്റ് രാജ്യക്കാർ സ്നേഹത്തോടെ കാണുന്ന അഴിമതിയുടെ കറപുരളാത്ത ഇന്ത്യൻ പ്രധാനമന്ത്രിക്കും അപമാനകരം മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന ഹിന്ദുക്കളോടുള്ള മറ്റുള്ളവരുടെ മനോഭാവം എന്തായിരിക്കും? ഇന്ത്യയടക്കം ലോകമെങ്ങും ക്രിസ്ത്യൻ മിഷനറിമാർ ക്രിസ്തുവിന്റെ സ്നേഹം, സമത്വം, സാഹോദര്യം നൽകി വീണ്ടെടുപ്പ് നടത്തിയവരാണ്. അവരെ സംഘടിതമായി മത വർഗ്ഗീയ ശക്തികൾ ആക്രമിക്കുന്നത് സ്വജനപക്ഷവാതമായിട്ടേ കാണാൻ സാധിക്കു. മദർ തെരേസ ചോദിക്കുന്നതുപോലെ എന്റെ ദൈവത്തെ അനുകരിച്ചു് എനിക്ക് സൗജന്യമായി കിട്ടിയത് ദരിദ്രർക്ക് സൗജന്യമായി കൊടുത്തു കൂടെ?
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണം ജാതി-മത-വർഗ്ഗ-ഭാഷ ജന്മസ്ഥലത്തിന്റെപേരിൽപോലും യാതൊരു വിവേചനവും പാടില്ലെന്നുള്ളതാണ്. ഭരണഘടനയുടെ 21-ൽ പറയുന്നത് നിയമം വഴിയല്ലാതെ ഒരാളുടെയും ജീവനും സ്വാതന്ത്ര്യവും സഞ്ചാരവും
ഇല്ലാതാക്കാൻ സാധിക്കില്ല. ആ സ്വാതന്ത്ര്യം മതമുള്ളവനും ഇല്ലാത്തവനും അവരുടെ വിശ്വാസ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാ ശങ്ങളാണ്. അതിനെയാണ് മതനിരപേക്ഷത എന്ന് വിളിക്കുന്നത്.1980-ൽ ഞാൻ ദുർഗിൽ പോയി ട്ടുണ്ട്.പ്രകൃതി ഭംഗിയുള്ള ഒരു പ്രദേശം.
അന്ന് ധാരാളം മലയാളികളും അവിടെ പാർത്തിരുന്നു. ആതുര സേവന വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് കന്യാസ്ത്രീകള ഒപ്പമുള്ള പെൺകുട്ടികളെ ഛത്തി സ്ഗഡിലെ ദുർഗ് റയിൽവേസ്റ്റേഷനിൽ വെച്ച് ഒരു റയിൽവേ തൊഴിലാളി കുറ്റവാളികളെപോലെ ചോദ്യം ചെയ്യുന്നു.
ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത് ഒരു സർക്കാർ തൊഴിലാളി/ഉദ്യോഗസ്ഥൻ മതപരമായ ഒരു വിഷയത്തിലും ഇടപെടാൻ പാടില്ലെന്നാണ്. ഇൗ സങ്കുചിത മതവർഗ്ഗീയവാദി നീതിപൂർവ്വമോ നിയമാനുസൃതമൊ പ്രവർത്തിക്കാതിരിക്കുക മാത്രമല്ല കന്യാസ്ത്രീയുടെ വേഷം കണ്ട് ഹാലിളകി വർഗ്ഗീ യവാദികളായ ബജ്രംഗ്ദകാരെ വിളിച്ചുവരുത്തി ആൾക്കൂട്ട വിചാരണ നടത്തി സന്യാസിനികളെ മാനസിക മായി പീഡിപ്പിക്കുന്നു, അധിക്ഷേപങ്ങൾ നടത്തി അപമാനിക്കുന്നു, കള്ളക്കേസുകൾ ചുമത്തി തുറുങ്കില ടയ്ക്കുന്നു. ഒരാളെയും അറസ്റ്റ് ചെയ്തില്ല.ഇത് ഇരട്ടത്താപ്പല്ലേ? കേരളത്തിൽ ഒരു ഭരണമാറ്റത്തിന് മനുഷ്യർ ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉള്ള കഞ്ഞിയിലും പാറ്റ വീണത്. ഉളികളഞ്ഞ ആശാരിയെ
പോലെ ക്രിസ്തിയാനികൾ വീട് പണിയാൻ കാത്തു് നിൽക്കുന്നു. ക്രിസ്തുമതം കേരളത്തിലെത്തുന്നത് ബിസിയുടെ അവസാനത്തോടെയാണ്. എ.ഡി.52-ൽ ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ കാലം മുതൽ ക്രിസ്തു നൽകിയ കല്പന നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിച്ചു ജീവിക്കുക അല്ലാതെ അവന്റെ കൈകാലുകൾ വെട്ടാനോ തലവെട്ടാനോ അന്യനെ ഉപദ്രവിക്കാനോ പഠിപ്പിക്കുന്നില്ല. സർക്കാരുകൾപോലും പരാജയം ഏറ്റുവാങ്ങിയ വനാന്തരങ്ങളിൽ വിദ്യാഭ്യാസവും ആതുരസേവനങ്ങളും നൽകി പട്ടിണിയിൽ നിന്നും മാവോ-നക്സൽവാദികളിൽ നിന്ന് മോചനം കൊടുക്കുന്നതാണോ ഇൗ കന്യാസ്ത്രികളും ക്രിസ്ത്യൻ മിഷനറിമാരും ചെയ്ത മഹാ അപരാധം? ഞാൻ പഞ്ചാബ് ഗുരുദാസ്പൂരിലുണ്ടായിരുന്ന കാലം കത്തോലിക്ക പുരോഹി തൻ തിമോത്തിക്കൊപ്പം എന്റെ സൈക്കിളിന്റെ പിറകിൽ കന്യാസ്ത്രീകളെ ചവുട്ടി ഗ്രാമങ്ങളിൽ താമസിക്കുന്ന പാവങ്ങളുടെ ഇടയിലേക്ക് മരുന്നുകളുമായി പോയിട്ടുണ്ട്. ഞങ്ങൾക്ക് ഒപ്പം ഒരു ഹിന്ദു വിശ്വാസി രവീന്ദ്രനുമുണ്ടായിരുന്നു. ഒപ്പമുള്ളത് കന്യാസ്ത്രികൾ ഡോക്ടർ, നഴ്സ് ആണ്. ഞങ്ങളുടെ സഹായത്തോടെ ഇവർ പോയത് രോഗികളെ ശിശ്രൂഷിക്കാനാണ് അല്ലാതെ മതം മറ്റാനല്ല. ഇത് എന്റെ ആത്മകഥ  കഥാകാരന്റെ കനൽ വഴികൾ (പ്രഭാത് ബുക്ക്സ്) പഞ്ചാബിലെ കന്യാസ്ത്രികൾ എന്ന ലക്കത്തിൽ മദർ തെരേസ വന്നതും എഴിതിയിട്ടുണ്ട്. ഇൗ മിഷനറിമാർ ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ ഇരുളടഞ്ഞ ആഫ്രിക്കൻ രാജ്യമായി ഇന്ത്യ മാറില്ലായിരുന്നോ? അവിടേയും ഡോ.ജോർജ് ലിവിങ്സ്റ്റനെ പ്പോലുള്ള ധാരാളം ക്രിസ്ത്യൻ മിഷനറിമാർ
കഷ്ടങ്ങളും ത്യാഗങ്ങളും ചെയ്തതുകൊണ്ടാണ് അവരൊക്കെ കാട്ടാള മനുഷ്യരായി മാറാതെ മനുഷ്യരായി മാറ്റിയെടുത്തത്. ഇതൊക്കെ എന്റെ ആഫ്രിക്കൻ യാത്രാ വിവരണം കന്യാസ്ത്രി

കാക്കകളുടെ നാട് (പ്രഭാത്ൽ/ ആമസോൺ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ വെറും 2.1% ജനസംഖ്യയുള്ള കൈ്രസ്തവർ ഇന്ത്യൻ ഭരണം പിടിച്ചെടുക്കുമെന്നാണോ ഇൗ മരമണ്ടന്മാർചിന്തിക്കുന്നത്? ക്രിസ്തിയാനികൾ ഭാരതത്തിനും കേരളത്തിനും വിദ്യാഭ്യാസ ആതുരസേവന സാമൂഹ്യ
സാംസ്കാ രിക മേഖലകളിൽ ഗണ്യമായ സംഭാവനകൾ മാത്രമേ ചെയ്തിട്ടുള്ളു. അവർ വോട്ട് പെട്ടി യന്ത്രം നിറക്കാ നല്ല പ്രവർത്തിക്കുന്നത്. ഇന്ന് കാണുന്ന രാഷ്ട്രീയക്കാരുടെ ഉള്ളിലൊന്ന്, നാക്കിലൊന്ന്, കയ്യിലൊന്ന് എന്നത് ചില സഭാ നേതൃത്വങ്ങൾ തിരിച്ചറിയുന്നില്ല. അവർക്ക് പ്രിയം കേക്കും പൊന്നിന് കുരിശും വിഭവ സമൃദ്ധമായ ഉൗണും പേരും പ്രശസ്തിയുമാണ്. ഇന്ത്യയിലെ മിഷനറിമാർ ഇത്രമാത്രം നന്മകൾ കൊടു ത്തിട്ടും
നന്ദിയില്ലാത്ത ഇൗ മതമന്ദബുദ്ധികൾ ചോറ് കൊടുത്ത കൈയ്ക്ക് തന്നെ കടിക്കുന്നു. സാൻ സ്വാമിയെയും തുറുങ്കിലടച്ചു കൊല്ലുകയായിരിന്നു. ഇതാണോ മതനിരപേക്ഷത? ഇതൊക്കെ അടിയന്തരാ വസ്ഥക്ക് തുല്യമല്ലേ? എന്താണ് കന്യാസ്ത്രികൾ ചെയ്ത കുറ്റങ്ങൾ? അവർ പാർക്കുന്ന സ്ഥലത്തു് നിന്ന് തൊഴിൽ രഹിതർക്ക് തൊഴിൽ കൊടുക്കാൻ ആഗ്രയിൽ കൊണ്ടുപോകാനിരുന്നതോ? അവർ തന്നെ വിഡിയോയിൽ സാക്ഷ്യ പ്പെടുത്തുന്നത് ഞങ്ങളുടെ ഇഷ്ടത്തിനാണ് പോകുന്നത്. അതിന് റയിൽവേ പോലീസ് മദമിളകുന്നത് എന്തി നാണ്?ഭരണഘടന നൽകുന്ന ഒരു പൗരന്റെ പരിരക്ഷ ഇവിടെ തകർന്നിരിക്കുന്നു. നിയമവാഴ്ചയില്ലാത്തതു കൊണ്ടാണ് എഫ്.എെ.ആറിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്തു് തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയത്. കുറഞ്ഞത് പത്തു് വർഷങ്ങൾ ജയിലിൽ കിടക്കാം. ഇന്ത്യൻ സംസ്ഥാനങ്ങളിൽ
അധികാരദുർവിനിയോഗം നടത്തി എത്രയോ നിരപരാധികളെ ഇങ്ങനെ തുറുങ്കിലടക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രിസ്തിയാനികൾ ധാരാളമായി പീഡിപ്പിക്ക പ്പെടുന്നു. അവരുടെ ദേവാലയങ്ങൾ തകർക്കുന്നു. ഇൗ പാവം കന്യാസ്ത്രികൾ വീടും കൂടും വീട്ടുകാരെയും വിട്ട് ദാമ്പത്യ ജീവിതവും തെജിച്ചു് പാവങ്ങൾക്കായി ജീവിക്കാനിറങ്ങിയതാണോ അവർ ചെയ്ത കുറ്റകൃത്യം? ഇൗ കൂട്ടർ തെറ്റിദ്ധരിപ്പിക്കുന്നത് ഇൗ
പെൺകുട്ടികൾ ക്രിസ്തിയാനികൾ അല്ലെന്നുള്ളതാണ്. കാളവണ്ടിയുഗത്തിൽ ജീവിക്കുന്ന, മത മൗലികവാദത്തിൽ നിന്ന് ആത്മാവിലേക്ക് വളരാത്ത, നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്ന, മണ്ണിനും മണ്ണാങ്കട്ടക്കും കൊള്ളാത്ത മനസ്സ് മരവിച്ച മതഭ്രാന്തന്മാർ മദമിളകിയ ആനകളെപോലെ നിരപരാധികളെ പീഡിപ്പിക്കുന്നത് മനഃസാക്ഷിയുള്ള ആരും അംഗീക രിക്കില്ല. ഇവർ മനസ്സിലാക്കേണ്ടത് യേശുക്രിസ്തു ലോകജനതയ്ക്ക് വേണ്ടി ക്രൂശിൽമരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഇന്ത്യയടക്കം ലോകമെങ്ങും രക്തസാക്ഷികളായി. പാശ്ചാത്യ
രാജ്യങ്ങളിൽ ആയിരക്കണക്കിനാണ് രക്തസാക്ഷികളായത്. റോമൻ ഭരണകാലം റോമിലെ കൊളോസിയമടക്കം പാശ്ചാത്യ രാജ്യങ്ങളിൽ ക്രിസ്തുഭക്തർ വന്യമൃഗങ്ങൾക്കും ഇരയായി. അത് എന്റെ ഇറ്റലി യാത്രാ വിവരണം.കാഴ്ചകൾക്കപ്പുറം (പ്രഭാത്/ ആമസോൺ)എഴിതിയിട്ടുണ്ട്.
അന്ധവിശ്വാസികളായ മനുഷ്യർ വിഗ്രഹങ്ങളെ ആരാധിച്ചുവന്നത് എതിർത്ത തിന്റെ ഫലമായി നീറോ ചക്രവർത്തി ക്രിസ്തു ശിഷ്യൻ സെന്റ് പീറ്ററിനെ റോമിൽ തലകീഴായി കുരിശിൽ തറച്ചു കൊന്നു. ഒടുവിൽ ചക്രവർത്തി ഭ്രാന്തനായി മരണപ്പെട്ടു. അവിടെയാണ് ഇന്ന് കത്തോലിക്ക സഭയുടെ അധിപൻ പോപ്പ് ഇരിക്കുന്നത്.

ഇന്ത്യയിലെ മത വർഗ്ഗീയവാദികൾ മനസ്സിലാക്കേണ്ടത് ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നു വെന്ന് പറഞ്ഞാലും ക്രിസ്തുവിന്റെ ശാന്തിയും സമാധാനവും സ്നേഹവും നിറഞ്ഞ സുവിശേഷംക്രിസ്ത്യൻ പുരോഹിതർ, കന്യാസ്ത്രികൾ, പെന്തിക്കോസ്ത് പാസ്റ്റർമാർ, സുവിശേഷകർ
ലോകമെങ്ങും പ്രചരിപ്പിക്കും. അഴുക്ക് ചാലിൽ കിടക്കുന്നവനെ, കുഷ്ഠരോഗികളെ ശിശ്രൂഷിക്കും, വിദ്യയില്ലാത്തവന് വിദ്യ കൊടുക്കും, പട്ടിണിയിൽ കഴിയുന്നവന് ഭക്ഷണം കൊടുക്കും.ഇതിനൊന്നും കഴിവില്ലാത്ത മനസ്സി ല്ലാത്ത, പ്രവർത്തിയില്ലാത്ത വർഗ്ഗീയവാദികൾ അസൂയയോട് കണ്ടിട്ട് കാര്യമില്ല.ഒരു കാര്യമോർത്തു കൊള്ളുക. രക്തസാക്ഷിക ളുടെ രക്തം യേശുവിന് വിലപ്പെട്ടത്. ആ രക്തത്തിലൂടെ വിത്തുകൾ വളരും ഇതളുകൾ വിരിയും ഒാരോ വിശ്വാസിയും ഉയർത്തെഴുന്നേൽക്കും. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും
കലഹിക്കുന്ന നാൾ വരും എന്ന ബൈബിൾ വചനം നിവർത്തിയാകുന്ന കാലമാണിത്. കന്യാസ്ത്രികൾ പ്രായപൂർത്തിയായ പെൺകുട്ടികളെ സിറിയ, അഫ്ഗാനിസ്ഥാനിലേക്ക് ഭീകര പ്രവർത്തനത്തിനല്ല കൊണ്ടുപോകാനിരുന്നത്, തൊഴിൽ ചെയ്തു ജീവിക്കാൻ ആഗ്രയിലേക്കാണ്.
അവ രുടെ അന്നം ഇൗ വർഗ്ഗീയവാദികൾ തകർത്തില്ലേ? വർഗ്ഗീയവാദികൾക്ക് വ്യക്തികളുടെ അഭിവൃദ്ധിയേ ക്കാൾ വലുത് മതസ്വാർത്ഥ അഭിവൃദ്ധിയാണ്. അധികാരവും സമ്പത്തുമുള്ളവർ ചെയ്യാൻ മടിക്കുന്ന, അറ യ്ക്കുന്ന നല്ല കർമ്മങ്ങൾ പ്രാന്തപ്രദേശങ്ങളിൽ ക്രിസ്തുശിഷ്യർ ചെയ്യുന്നതിനെ മതപരിവർത്തനവുമായി എന്തിനാണ് കൂട്ടുപിടിക്കുന്നത്?ഏത് മതം സ്വീകരിക്കാൻ അത് പ്രചരിപ്പിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ഏത് മതവിഭാഗത്തിൽപ്പെട്ടവരായാലും നല്ല കർമ്മങ്ങൾ ചെയ്യാനല്ലേ ഭഗവത്ഗീതയും പഠിപ്പിക്കു ന്നത്?
ക്രിസ്ത്യൻ മിഷനറിമാർ ലോകജനതയ്ക്ക് കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന പ്രവർത്തി കളാണ് ഇന്നുവരെ ചെയ്തിട്ടുള്ളത്. വടവൃക്ഷം പോലെ പടർന്നുകിടക്കുന്ന ക്രിസ്ത്യൻ സമൂഹം വളർ ന്നത് അവന്റെ ഹൃദയത്തിൽ ക്രിസ്തുവിന്റെ സ്നേഹം ഉള്ളതുകൊണ്ടാണ്. മനുഷ്യഹൃദയങ്ങൾ ശുദ്ധമാ ക്കാത്തതാണ് അന്ധവിശ്വാസികൾ നേരിടുന്ന പ്രതിസന്ധി. അതിന് പരിഹാരം കാണേണ്ടത് അവരെ ഭരിക്കുന്ന മതങ്ങളാണ്. ക്രിസ്ത്യൻ മിഷനറിമാരുടെ സേവനത്തിനൊപ്പം കൂട്ടിവായിക്കേണ്ടത് രക്ഷകരായി ഭാരതീയന്റെ ജീവനും സ്വത്തിനും സംരക്ഷണം
നൽകുന്നത് ക്രിസ്തിയ രാജ്യങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് നൽകുന്ന ആയുധങ്ങളാണ്.

എന്താണ് ഇന്ത്യയിലെ ക്രിസ്തിയാനികൾ ഇന്ത്യയോട് ചെയ്തിട്ടുള്ള അന്യായം?
സ്വാതന്ത്ര്യത്തിന്റെ ഒരു വാതിൽ പാവങ്ങൾക്കായി തുറന്നുകൊടുത്തതോ? നില വിലിരിക്കുന്ന
പഴഞ്ചൻ വിശ്വാസപ്രമാണങ്ങൾ പുനരുദ്ധരിക്കുക, ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് വരു ത്തുക. കണ്ണുകൾ
തുറക്കേണ്ടത് ഭരണകൂടങ്ങളാണ്.

കാരൂർ സോമൻ

Comments

leave a reply