Foto

ആർച്ചുബിഷപ്പ് ലിയോപോൾഡോ ജിറെല്ലി ഇന്ത്യയുടെ പുതിയ വത്തിക്കാന്‍ സ്ഥാനപതി


ഇന്ത്യയുടെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയായും അപ്പസ്തോലിക ന്യൂൺഷ്യോയായും ആർച്ചുബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തിക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 13 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 -നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

1953 മാർച്ച് 13 -ന് വടക്കൻ ഇറ്റലിയിലെ ലോംബാർഡി മേഖലയിലെ ബെർഗമോയിലെ പ്രിഡോറിലാണ് ആർച്ചുബിഷപ്പ് ലിയോപോൾഡോ ജിറെല്ലി ജനിച്ചത്. 1978 ജൂൺ 17 -ന് ബെർഗമോ രൂപതയ്ക്ക് വേണ്ടി വൈദികനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. 2006 ഏപ്രിൽ 13 -ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക ന്യൂൺഷ്യോയായി നിയമിച്ചു. 2006 ജൂൺ 17 -നാണ് അദ്ദേഹം ബിഷപ്പായി നിയമിക്കപ്പെട്ടത്.


ഇന്ത്യയുടെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയായും അപ്പസ്തോലിക ന്യൂൺഷ്യോയായും ആർച്ചുബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തിക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.

Foto

Comments

leave a reply

Related News