ഇടുക്കി: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിൻ്റെ പടമുഖം ഫൊറോനയുടെ പ്രവര്‍ത്തനോദ്ഘാടനവും അതിരൂപതാ ഭാരവാഹികള്‍ക്കു സ്വീകരണവും തെള്ളിത്തോട്ടിലെ ചടങ്ങിലായിരുന്നു സംഘടിപ്പിച്ചത്. തെള്ളിത്തോട് സെൻ് ജോസഫ്‌സ് പാരിഷ് ഹാളില്‍ ഫൊറോനാ പ്രസിഡണ്ട് അഭിലാഷ് പതിയിലിൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാളും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കെ.സി.സി അതിരൂപതാ പ്രസിഡൻ് പി.എ ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ഷാജി പൂത്തറ അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി അതിരൂപതാ വൈസ്പ്രസിഡൻ് ടോം കരികുളം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി എം.സി. കുര്യാക്കോസ്, എ.ഐ.സി.യു പ്രതിനിധി ബിനു ചെങ്ങളം, തെള്ളിത്തോട് വികാരി ഫാ. സൈജു പുത്തന്‍പറമ്പില്‍, റെജി കപ്ലങ്ങാട്ട്, കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോന പ്രസിഡൻ് ലിസി കുര്യന്‍, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡൻ് സെബിന്‍ ചേത്തലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേല്‍, കെ.സി.സി ഫൊറോന സെക്രട്ടറി ജോണ്‍സണ്‍ നാക്കോലിക്കരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പടമുഖം ഫൊറോന പ്രവര്‍ത്തനങ്ങളുടെ പ്രകാശനവും പരസ്പര സഹായനിധിയുടെ ഉദ്ഘാടനവും നടത്തി. ഡോ. മാത്യു ജോസഫ് പുള്ളോലിലിനെയും പത്താം ക്ലാസ്സില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. പടമുഖം ഫൊറോന യൂണിറ്റു ഭാരവാഹികളാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments