ഹ്യൂമന്‍ റൈറ്റ്സ് ഫോറം പുരസ്‌കാരം
സിജോ പൈനാടത്തിന്
കൊച്ചി: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു ദേശീയ ഹ്യൂമന്‍ റൈറ്റ്സ് ഫോറം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ദീപിക കൊച്ചി യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സിജോ പൈനാടത്തിന്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടികളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠനമേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കറിച്ചു ദീപികയില്‍ പ്രസിദ്ധീകരിച്ച 'പരിധിക്കു പുറത്താണ് ഈ കോളനികള്‍' എന്ന റിപ്പോര്‍ട്ടിനാണു പുരസ്‌കാരം. 10000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ പത്തിനു പെരുമ്പാവൂരില്‍ നടക്കുന്ന ചടങ്ങില്‍, മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് സമ്മാനിക്കുമെന്നു ഹ്യൂമന്‍ റൈറ്റ്സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (അധ്യാപിക സെന്റ് മേരീസ് യുപി സ്‌കൂള്‍ മഞ്ഞപ്ര). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.
നേരത്തെ സ്വരാജ് ഫൗണ്ടേഷന്‍ മാധ്യമപുരസ്‌കാരം ഉള്‍പ്പടെ വിവിധ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments