Foto

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ  കർഷക ഫോറം നേതൃപരിശീലനം നടത്തി

കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉഴവൂർ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ രൂപം നൽകിയിട്ടുള്ള ക്‌നാനായ കർഷക ഫോറത്തിന്റെ ഭാരവാഹികൾക്കായി നേതൃപരിശീലനം സംഘടിപ്പിച്ചു. ചേറ്റുകുളം സെന്റ് മേരീസ് പള്ളിഹാളിൽ  സംഘടിപ്പിച്ച പരിശീലനം കോട്ടയം അതിരൂപതാ വികാരിജനറാൾ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡന്റ് എബ്രാഹം വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.സി സി അതിരൂപത പ്രസിഡന്റ് പി.എ. ബാബു പറമ്പിടത്തുമലയിൽ മുഖ്യപ്രഭാഷണവും കെ.സി.സി. ഫൊറോന ചാപ്ലിൻ ഫാ. സ്റ്റാനി ഇടത്തിപറമ്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. കർഷകഫോറം  ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. ഫാ. ഡോമിനിക്ക് മഠത്തിൽകളത്തിൽ, കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി. ഡബ്ല്യുഎ  പ്രസിഡന്റ് ഷൈനി സിറിയക്ക്, കെ.സി.വൈഎൽ പ്രസിഡന്റ് ജോണീസ്.പി. സ്റ്റീഫൻ, കർഷക ഫോറം ഉഴവൂർ ഫൊറോന കൺവീനർ പീറ്റർ ഇളംപ്ലക്കാട്ട്, ചേറ്റുകുളം കർഷക ക്ലബ്ബ് കൺവീനർ സ്റ്റീഫൻ തോമസ് വെള്ളരിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.  കാർഷിക സൊസൈറ്റികൾക്ക് സർക്കാർ നൽകുന്ന സബ്‌സിഡികൾ എന്ന വിഷയത്തിൽ ഉഴവൂർ കൃഷി ഓഫീസർ തെരേസ അലക്‌സ് ക്ലാസ് നയിച്ചു. തുടർന്നു ചർച്ചയിൽ കർഷക ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന വിവിധ പ്രവർത്തനങ്ങൾക്ക് യോഗത്തിൽ രൂപരേഖ തയ്യാറാക്കി.

 

Comments

leave a reply

Related News