തിരുവനന്തപുരം: മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വര്‍ദ്ധിച്ചുവരുന്നു ഉപയോഗം ഈ കോവിഡിന്റെ പശ്ചാത്തലത്തില്‍പോലും നമ്മുടെ പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുകയാണെന്നും ഈ തിന്മയ്ക്ക് എതിരെ അണിചേരാനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം
ചെയ്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും, അതോടൊപ്പം സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഗൃഹാങ്കണ പ്രതിഷധവും മുഖ്യമന്ത്രിക്ക് കത്തുകളും ഈമെയിലുകളും അയക്കുവാനും യോഗം തീരുമാനിച്ചു.കെ.സി.ബി.സി മദ്യവിരുദ്ധ സമതി ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയെഡോഷ്യസ്
അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ പി.ഒ.സി. ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, ഫാ. സണ്ണി മഠത്തില്‍, ഫാ. ടോണി അറയ്ക്കല്‍, അന്തോണിക്കുട്ടി, ഡേവിഡ് തൃശ്ശൂര്‍, ജെസി ഷാജി,സിബി ഡാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു
Comments