Foto

മാതാപിതാക്കൾ വി. യൗസേപ്പ് പിതാവിൻറെ സഹായം അഭ്യർത്ഥിക്കുക. കുഞ്ഞുങ്ങളെ നിന്ദിക്കരുത്.  

കുഞ്ഞുങ്ങളെ ഒരിക്കലും നിന്ദിക്കരുതെന്നും രക്ഷകർതൃത്വത്തിൽ മാതാപിതാക്കൾക്ക് വി. യൗസേപ്പിതാവിന്റെ സഹായം അഭ്യർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ജീവിതത്തിന്റെ ഭാരം നിമിത്തം പ്രാർത്ഥനയും പ്രതീക്ഷയും നഷ്ടപ്പെട്ടവരെ പരിശുദ്ധ പിതാവ് പ്രത്യേകം ഓർമ്മിച്ചു. ജീവിതത്തിൽ പ്രകാശവും ശക്തിയും സമാധാനവും കണ്ടെത്തുന്നതിനായി വി. യൗസേപ്പിതാവ് അവരെ സഹായിക്കട്ടെ എന്നും പാപ്പാ കൂട്ടിച്ചേർത്തു.

വിവിധങ്ങളായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെയും താൻ  പ്രത്യേകമായി ഓർമ്മിക്കുന്നു എന്നു പാപ്പാ പറഞ്ഞു . വിവിധ രോഗങ്ങളാൽ വലയുന്ന കുട്ടികൾ, സ്ഥിരമായി രോഗാവസ്ഥയിൽ കഴിയുന്ന കുഞ്ഞുങ്ങൾ എത്രമാത്രം വേദനയിലാണ്  കഴിയുന്നത് എന്നും  വ്യത്യസ്തമായ ലൈംഗികാഭിമുഖ്യം കാണിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ മക്കളെ ഉപദേശിക്കുന്നതിൽ നിന്ന് പിൻവാങ്ങരുത് എന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു 

കുട്ടികളുടെ അപ്രതീക്ഷിത വിയോഗത്താൽ വിഷമിക്കുന്ന മാതാപിതാക്കളെയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മക്കളുള്ള രക്ഷിതാക്കളെയും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. വി. യൗസേപ്പിതാവ് പ്രശ്നങ്ങൾ പരിഹരിച്ചതു പോലെ എങ്ങനെ പ്രശ്നങ്ങൾ ദൂരീകരിക്കാമെന്നു ചിന്തിക്കുക. സഹായത്തിനായി വി. യൗസേപ്പിതാവിനോട് ആവശ്യപ്പെടുക. അതോടൊപ്പം മക്കളെ ഒരിക്കലും നിന്ദിക്കാതെ മുന്നോട്ട് പോകണമെന്നും  പാപ്പാ നിർദ്ദേശിച്ചു.

Comments

leave a reply

Related News