യുദ്ധവേദിയായ ഉക്രയിനിൽ നിന്ന് ഒറ്റയ്ക്കോ, മാതാപിതാക്കളിൽ നിന്ന് വേർപട്ടോ പലായനം ചെയ്ത കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതിൻറെ ആവശ്യകത ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യൂണിസെഫും (UNICEF) ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഉന്നത സമിതി, യു എൻ എച്ച് സി ആറും ( UNHCR) ചൂണ്ടിക്കാട്ടുന്നു.
ദശലക്ഷത്തിലേറെപ്പേരാണ് ഉക്രയിനിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നതെന്നും ഇവരിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ ആയിരക്കണക്കിനാണെന്നും ഇവർ അക്രമത്തിനും ചൂഷണത്തിനും ഇരകളായിത്തീരുന്ന അപകടം ഏറെയാണെന്നും, അതുപോലെതന്നെ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ മനുഷ്യക്കടത്ത് ശക്തിപ്പെടുന്ന അപകടവുമുണ്ടെന്നും ഈ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.
അയൽ രാജ്യങ്ങൾ ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന കരുതലിന് ഈ സംഘടനകൾ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
Comments