Foto

എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു 99.70 ശതമാനം വിജയം.

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികളാണ് ഫുള്‍ എ പ്ലസ് നേടിയത്.മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം.വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 

മറ്റന്നാൾ ഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. ഇത്തവണ മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29 നാണ് അവസാനിച്ചത്.

സർക്കാർ മേഖലയിൽ 1,170 സെൻ്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെൻ്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെൻ്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെൻ്ററുകളാണ് ഒരുക്കിയിരുന്നത്.  4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും  2,05,561 പേര്‍ പെൺകുട്ടികളുമാണ്.

Comments

leave a reply

Related News