Foto

സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി വൈദികന്‍

സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി വൈദികന്‍


കൊച്ചി: സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ വൈദീകന്‍ ശ്രദ്ധേയനാകുന്നു. തൃശ്ശൂര്‍ അതിരൂപതയിലെ പെരിഞ്ചേരി തിരുഹൃദയ തീര്‍ത്ഥാടന കേന്ദ്രത്തിലെ ഇടവക വികാരി ഫാ. ആന്റണി ആലുക്കയാണ് ഇരുനൂറ് പേജുള്ള നോട്ടുബുക്കുകളിലേക്ക് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത്.
ലോക് ഡൗണില്‍ തിരുക്കര്‍മ്മങ്ങള്‍ കുറഞ്ഞതോടെ കൂടുതല്‍ സമയം ലഭിച്ചുവെന്നും അതിനാല്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും ഫാ. ആന്റണി ആലൂക്ക പറയുന്നു. ആദ്യം പുതിയ നിയമവും പിന്നീട് പഴയ നിയമവും പകര്‍ത്തിയെഴുതി പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനായി 200 പേജുള്ള 37 നോട്ടു ബുക്കുകളാണ് ഫാ. ആന്റണി ഉപയോഗിച്ചത്. നിരവധി അല്്മായ വിശ്വാസികള്‍ ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതിയിട്ടുണ്ടെങ്കിലും ഒരു വൈദികനായ തനിക്ക് എന്തുകൊണ്ട് ചെയ്തുകൂടായെന്ന ചിന്തായാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന്് ഫാ. ആന്റണി ആലുക്ക പറയുന്നു. വിശുദ്ധ ഗ്രന്ധത്തോടുള്ള അഭിനിവേശം തനിക്ക് വളരെയേറെയുണ്ടായിരുന്നുവെന്നും തൃശ്ശൂര്‍ അതിരൂപതയിലെ വൈദികരുടെ വാര്‍ഷിക ധ്യാനത്തില്‍ അദിലാബാദ് രൂപത ബിഷപ്പ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ നല്‍കിയ ധ്യാനചിന്തകളും തനിക്ക് ബൈബിള്‍ എഴുതുവാന്‍ പ്രചോദനമായെന്നും ഫാ. ആന്റണി ആലുക്ക വ്യക്തമാക്കുന്നു. വിശുദ്ധ ഗ്രന്ധം പകര്‍ത്തിയെഴുതിയ നാളുകളില്‍ തനിക്ക്് ഒത്തിരിയേറെ പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പക്ഷെ എപ്പോഴും ഒരു അദൃശ്യ ശക്തി തന്നെ എപ്പോഴും ബലപ്പെടുത്തിയിരുന്നെന്നും ഫാ. ആന്റണി പറയുന്നു. 
സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത് രണ്ട് വര്‍ഷം കൊണ്ട് 200 പേജുള്ള 37 നോട്ടുബുക്കുകളിലായിട്ടാണ്  


 

Comments

leave a reply

Related News