വത്തിക്കാന്‍ സിറ്റി: 1951 ജൂണ്‍ 29-നായിരുന്നു പാപ്പ് എമരിറ്റസ് ബെനഡിക്ട് 16 മാന്റെ പൗരോഹിത്യ സ്വീകരണം. പൗരോഹിത്യ സ്വീകരണത്തിന് 70 വര്‍ഷം തികയുന്ന അവസരത്തില്‍ വത്തിക്കാനില്‍ സ്‌പെഷല്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു.ബെനഡിക്ട് 16-ാമന്റെ ജീവിതം അടയാളപ്പെടുത്തുന്ന വിവിധ കാലങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ മുതല്‍ അദ്ദേഹം ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ വിവിധ വസ്തുക്കളാണ് എക്‌സിബിഷന്റെ ആകര്‍ഷണം. പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയും ആര്‍ച്ച്ബിഷപ്പുമായ ജോര്‍ജ് ഗാന്‍സ്വെയ്നാണ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തത്.എമിരിറ്റസ് ബെനഡിക്ട് 16-ാമന്‍ പാപ്പയുടെ ആദ്യ കുര്‍ബാന സ്വീകരണം മുതല്‍ ദിവ്യബലി അര്‍പ്പണത്തിന് അണിയുന്ന തിരുവസ്ത്രം വരെ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും പ്രദര്‍ശനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പാപ്പ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചതായും ആര്‍ച്ച്ബിഷപ്പ് ഗാന്‍സ്വെയ്ന്‍ പറഞ്ഞു. പ്രദര്‍ശനം കാണാന്‍, ജൂണ്‍ 29 മുതല്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. പോളി ആര്‍ട്ട് ഗ്യാലറിയാണ് പ്രദര്‍ശനവേദി. പൊന്തിഫിക്കല്‍ കമ്മിറ്റി ഫോര്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ്, ദ വത്തിക്കാന്‍ ജോസഫ് റാറ്റ്‌സിംഗര്‍ ബെനഡിക്റ്റ് പതിനാറാമന്‍ ഫൗണ്ടേഷന്‍, പോപ്പ് മ്യൂസിയം എന്നിവ സംയുക്തമായാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
Comments