Foto

വർഷങ്ങൾക്ക് ശേഷം റോമിലെ ഉർബനിയാന കോളേജിലെ ജനറൽ പ്രീഫെക്ട് സ്ഥാനത്തേക്ക് മലയാളി

റോം: റോമിലെ പ്രൊപ്പഗാന്ത ഫീദെയുടെ കീഴിലുള്ള ഉർബനിയാന കോളേജിലെ ജനറൽ പ്രീഫെക്ട് സ്ഥാനത്തേക്ക് മലയാളി. കൊച്ചി രൂപതാംഗംമായ ബ്രദർ ഡെൽഫിൻ ജോബ് അറക്കൽ ആണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളി തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഉർബനിയാന കോളേജിൽ തന്നെ ദൈവശാസ്ത്ര പഠനം കഴിഞ്ഞതിനുശേഷം ഇപ്പോൾ കാനൻ നിയമത്തില്‍ ഉപരിപഠനം നടത്തുകയാണ് അദ്ദേഹം. കൊച്ചി രൂപതയിലെ ചെല്ലാനം സെന്റ്‌ സെബാസ്റ്റ്യൻ ഇടവകാംഗമായ ബ്രദർ ഡെൽഫിൻ, അറക്കൽ വർഗ്ഗീസിന്റെയും ഫിലോമിനയുടേയും നാലു മക്കളിൽ ഏറ്റവും ഇളയയാളാണ്. മലയാളി വൈദികനായ ഫാ.ബെനഡിക്ട് കനകപ്പള്ളിയാണ് ഉർബനിയാന യൂണിവേഴ്സിറ്റിയുടെ ഡെപ്യൂട്ടി റെക്ടര്‍.

Comments

  • Jingle Mathew
    16-10-2020 10:51 AM

    കൊച്ചി രൂപതയിലെ ചെല്ലാനം സെന്റ്‌ സെബാസ്റ്റ്യൻ ഇടവകാംഗമായ ബ്രദർ ഡെൽഫിൻ, അറക്കൽ വർഗ്ഗീസിന്റെയും ഫിലോമിനയുടേയും നാലു മക്കളിൽ ഏറ്റവും ഇളയയാളാണ്.

leave a reply

Related News