Foto

പുതിയ പാർലമെൻ് മന്ദിരം,സുപ്രീംകോടതിയിൽ ഹർജി; പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും ചടങ്ങ് ബഹിഷ്കരിക്കുവാനും പ്രതിപക്ഷ പാർട്ടികൾ

ഡൽഹി: പുതിയ പാർലമെൻ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെൻ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു.  
പുതിയ പാർലമെൻ് മന്ദിരം ഉദ്ഘാടനം നടക്കുന്ന ഞായറാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും ചടങ്ങ് ബഹിഷ്കരിക്കുവാനും ഒരു വിഭാഗം പ്രതിപക്ഷ പാർട്ടികളും ഒരുങ്ങുന്നുണ്ട് .

പുതിയ പാർലമെന്റ് ഉല്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് എംപിമാ‍‌‍ർക്ക് ലോക്സഭ സെക്രട്ടറി ജനറൽ ഔദ്യോഗികമായി അയച്ച കത്തിൽ വ്യക്തമാകുന്നത്.  


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News