ഫ്രാൻസീസ് പാപ്പ
സ്ലോവാക്കിയയിലേക്ക്
വത്തിക്കാൻ സിറ്റി: സെപ്തംബർ 12ന് ആരംഭിക്കുന്ന സ്ലോവാക്കിയ സന്ദർശനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ്പീറ്റേഴ്‌സ് ചത്വരത്തിൽ - എത്തിയ തീർത്ഥാടകരോട് സംസാരിക്കുകയായിരുന്നു പാപ്പ. സെപ്തംബർ 15ന് അവസാനിക്കുന്ന ഈ ത്രിദിന സന്ദർശന വേളയിൽ 52-ാംമത് ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനം കുറിച്ചു കൊണ്ട് ബുഡാപെസ്റ്റിൽ ദിവ്യബലിയർപ്പിക്കും. ദിവ്യബലിയിൽ ഗ്രീക്ക് വംശജരായ കത്തോലിക്കാ രക്തസാക്ഷികൾക്കു വേണ്ടി പാപ്പ പ്രത്യേകമായി പ്രാർത്ഥിക്കും.
ഫ്രാൻസിസ് പാപ്പയുടെ 34-മത്തെ വിദേശ സന്ദർശനമാണിത്. ''യേശുവിലേക്ക് മേരിയോടും ജോസഫിനോടുമൊപ്പം'' എന്നതാണ് അപ്പസ്‌തോലിക പര്യടനത്തിന്റെ മുഖ്യ പ്രമേയം.
സ്ലോവാക്കിയയിൽ തലസ്ഥാന നഗരമായ ബ്രാറ്റിസ്‌ലാവയിൽ താമസിച്ചുകൊണ്ട് പാപ്പ സ്ലോവാക്കിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കോസീസിലേക്ക് പോകും. പോളണ്ട്, ഉക്രെയിൻ. ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന നഗരമാണിത്. അവിടെ നിന്ന് പ്രെസോവിലേക്ക് പാപ്പ പോകും. സന്ദർശനത്തിന്റെ സമാപനത്തിൽ 250 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട ഏഴ് വ്യാകുലങ്ങളുടെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് പാപ്പ സ്ലോവാക്കിയയിലെ മെത്രാന്മാരോടൊപ്പം പ്രത്യേക പ്രാർത്ഥനകൾ നടത്തും.
Comments