കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം
ډ Catichism of Catholic Church എന്ന ഗ്രന്ഥം 1992-ല്‍ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തോടൊപ്പം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്തോലികാനുശാസനമുണ്ടായിരുന്നു.
ډ ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ നിന്ന് 2005-ല്‍ പ്രസിദ്ധീകരിച്ചു.
ډ കത്തോലിക്കാസഭയെക്കുറിച്ചുള്ള വിശ്വാസപരമായ എല്ലാ വിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.
ډ ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള പഠനപരമ്പര തയ്യാറാക്കിയിട്ടുള്ളത് പ്രമുഖ സുവിശേഷ പ്രഘോഷകനായ ബ്ര.തോമസ് പോള്‍ കൊടിയനാണ്.ഈ പഠനപദ്ധതിയുടെ ദൃശ്യാവിഷ്ക്കാരം കെ.സി.ബി.സി.ഐക്കണ്‍ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്നുണ്ട്.
ആമുഖം
ഭാഗം - 1
വളരെയധികം വിശ്വാസരഹസ്യങ്ങളും അല്ലെങ്കില്‍ വിശ്വാസത്തിന്‍റെ രഹസ്യങ്ങള്‍ അല്ലാത്തതും എല്ലാം നമുക്കറിയാം. പക്ഷേ നമ്മള്‍ ഒരു തുറന്ന മനസ്സോടെ ഇത് പഠിക്കുമ്പോഴാണ് പൗലോസ് ശ്ലീഹ കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പതിമൂന്നാമത്തെ അദ്ധ്യായത്തില്‍ പത്താമത്തെ വചനത്തില്‍ പറയുന്നതുപോലെ പൂര്‍ണമായ ഉദിക്കുമ്പോള്‍ അപൂര്‍ണ്ണമായ അസ്തമിക്കും എന്നാണ് ചിന്തിക്കേണ്ടത്. നമ്മെ സംബന്ധിച്ച് വളരെയധികം വിശ്വാസ പാരമ്പര്യമുള്ള നമ്മള്‍ വിശ്വാസത്തില്‍ വളരെയധികം കരുത്തുള്ള നമ്മള്‍ ഇനിയും പൂര്‍ണതയിലേക്ക് പ്രവേശിക്കാന്‍ നമ്മളില്‍ എന്തു വേണം എന്നതാണ് പഠിക്കുന്നത്. നമ്മള്‍ ഇതിന്‍റെ ആദ്യ ആമുഖഭാഗത്ത് തന്നെ നമ്മള്‍ ചെറുപ്പംമുതല്‍ പഠിക്കുന്ന ഒരു കാര്യം പറയുന്നുണ്ട്.
ദൈവം എന്തിന് നമ്മെ സൃഷ്ടിച്ചു? ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും. അങ്ങനെ ദൈവത്തെ അറിഞ്ഞ് സ്നേഹിക്കുന്നവര്‍ ആവുക. ദൈവത്തെ അറിഞ്ഞു സ്നേഹിക്കുക. ഇതെല്ലാം പഠിക്കുമ്പോള്‍ ഓരോ ദിവസം ചെല്ലുംതോറും ദൈവത്തെ കുറിച്ചുള്ള അറിവ് കൂടുന്നതിനനുസരിച്ച് നമ്മില്‍ സ്നേഹം നിറയുന്നു. ഇത് നമ്മുടെ മതബോധന ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ തന്നെയുള്ള ഒരു ആശയമാണ്. ഇതിന്‍റെ ലക്ഷ്യം ദൈവത്തെ അറിഞ്ഞ് സ്നേഹിക്കുക എന്നതാണ്. ആ ബോധ്യത്തോടെ നമ്മള്‍ ഇത് പഠിക്കുക. നമ്മുടെ സ്വന്തം കഴിവുകൊണ്ട് ഇത് പഠിക്കാന്‍ പറ്റില്ല. നമ്മള്‍ അതുകൊണ്ട് നമ്മുടെ കഴിവുകള്‍ എല്ലാം അവിടെ അടിയറവച്ച് പരിശുദ്ധാത്മാവേ ഈശോയെ ഞങ്ങള്‍ക്ക് ഒരു താക്കോല്‍ വചനം തരണമേ എന്ന് പ്രാര്‍ത്ഥിക്കാം.
യോഹന്നാന്‍റെ സുവിശേഷം പതിനാലാമത്തെ അദ്ധ്യായത്തില്‍ 26-മത്തെ വചനമാണ് നമുക്ക് താക്കോല്‍ വചനമായി ലഭിച്ചിട്ടുള്ളത്.
ആ വചനം ഇങ്ങനെ: എന്നാല്‍ എന്‍റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളത് നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.
ഈ ഗ്രന്ഥത്തിന്‍റെ പ്രസാധകരായ പി.ഒ.സി.യുടെ അനുമതിയോടെയാണ് ഈ ഗ്രന്ഥഭാഗങ്ങള്‍ ഞാന്‍ ഉദ്ധരിക്കുന്നതും പഠിപ്പിക്കുന്നതുമെന്ന കാര്യം സവിനയം എല്ലാവരെയും അറിയിക്കുന്നു.
കത്തോലിക്കാ സഭയുടെ മതബോധന പുസ്തകം ഇറങ്ങുന്നതിനു ഞാനും കാരണക്കാരന്‍ ആയിട്ടുണ്ട്. അത് മലയാളത്തിലിറങ്ങാന്‍ താമസം വന്നപ്പോള്‍ ഞാന്‍ പലപ്രാവശ്യം അവിടെ പോയി അവരെ ഇതിനുവേണ്ടി സ്നേഹപൂവം പ്രോത്സാഹിപ്പിക്കുകയും അവസാനം ഞാന്‍ തന്നെ ഇതിലെ കുറെ ഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്യുകയുമുണ്ടായി. അതൊരു ചെറിയ പുസ്തകമായി നമ്മുടെ ഗ്രൂപ്പുകളില്‍ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങി. അത് അവര്‍ അറിഞ്ഞപ്പോഴാണ് ആ കുറിപ്പുകള്‍ ഇറക്കിയതിന്‍റെ ആവശ്യകത അവര്‍ക്ക് മനസ്സിലായത്.
അപ്പോള്‍ അന്നുണ്ടായിരുന്ന പറനിലം അച്ചനായിരുന്നു പി.ഒ.സി.ഡയറക്ടര്‍ ഇതിന്‍റെ ടെക്സ്റ്റ് റോമിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. പിതാക്കന്മാര്‍ ഇതെല്ലാം ചെക്ക് ചെയ്ത് പബ്ലിഷ് ചെയ്യാന്‍ തീരുമാനിച്ചു. അത് പബ്ലിഷ് ചെയ്യുമ്പോള്‍ വലിയ ബഹുമാനപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമേനിയാണ് അത് പബ്ലിഷ് ചെയ്തത്. കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ വലിയ ഒരു സമ്മേളനത്തില്‍ അത് പ്രകാശനം ചെയ്യുകയായിരുന്നു. എന്നെ പ്രത്യേകം ഈ ചടങ്ങിലേക്ക് ക്ഷണിക്കുകയും എനിക്ക് അതിന്‍റെ ആദ്യത്തെ കോപ്പി തന്നുകൊണ്ട് പ്രകാശനം നിര്‍വഹിക്കുകയുമായിരുന്നു. അന്ന് എന്നെ പിതാവ് അനുമോദിച്ചുകൊണ്ട് പറഞ്ഞ ഒരു വചനം ഇതാണ്.
മത്തായിയുടെ സുവിശേഷത്തിലെ 28-ാം അദ്ധ്യായത്തിലെ അവസാനത്തെ വചനം: നിങ്ങള്‍ ലോകം എല്ലാം പോയി എല്ലാവരെയും ശിഷ്യപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളത് എല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍.
ഈ വചനം ഉദ്ധരിച്ചശേഷം പിതാവ് പറഞ്ഞു: തോമസ് പോള്‍ അത് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അത് ഇനിയും കൂടുതല്‍ ആവേശത്തോടെ ചെയ്യണമെന്ന് പറഞ്ഞ് എന്നെ അനുഗ്രഹിച്ചു.
വിയന്ന എന്ന പട്ടണത്തില്‍ 20 വര്‍ഷം മുമ്പ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒരു ലിവിന്‍ സെമിനാര്‍ അറ്റ്നൈറ്റ് ഒരു റിട്രീറ്റ് സെന്‍ററില്‍ താമസിച്ചുകൊണ്ടു ഒരു ബൈബിള്‍ കോഴ്സ് ബേസ്ഡ് ഓണ്‍ കാറ്റിക്കിസം ഓഫ് കാത്തലിക് ചര്‍ച്ച് നടത്താന്‍ അന്ന് അവിടുത്തെ കര്‍ദ്ദിനാള്‍ അനുവാദം നല്‍കിയതും ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.
ഓസ്ട്രേലിയ സ്വിറ്റ്സര്‍ലന്‍റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 35 പേര്‍ ആ സെമിനാറില്‍ പങ്കെടുക്കുകയും അത് വളരെ വിജയകരമാകുകയുമുണ്ടായി. അവരെല്ലാവരും സുവിശേഷ പ്രഘോഷണ വേദിയിലും കാറ്റിക്കിസം ഡിപ്പാര്‍ട്ട്മെന്‍റിലും എല്ലാം ഇപ്പോള്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് പിന്നീട് എല്ലാ ധ്യാനങ്ങള്‍ക്കും കാറ്റിക്കിസവും ബൈബിളും വെച്ചുകൊണ്ടാണ് നമ്മള്‍ എല്ലാ അധ്യാപനങ്ങളും നടത്തിയത്. അതിലൂടെ കഴിഞ്ഞ 20 വര്‍ഷം ഈ കാറ്റിക്കിസം ഏതാണ്ട് മുഴുവന്‍ ഭാഗവും പല സാഹചര്യങ്ങളിലായ് പഠിക്കാനും പഠിപ്പിക്കാനും എല്ലാം സാധിച്ചു.
കേരളത്തില്‍ പുസ്തകം ഇറങ്ങിയ ഉടനെ തന്നെ ഞാനും പറനില അച്ചനും ജോസ് പുതിയേടത്ത് അച്ചനും ചേര്‍ന്ന് ഘട്ടങ്ങള്‍ ആയിട്ട് ഇതിനെക്കുറിച്ചുള്ള ധ്യാനങ്ങള്‍ നടത്തുകയും അതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയുമുണ്ടായി. ഒരുപാട് പേര്‍ അത് കാണുകയും ഒരുപാട് പേര്‍ വീണ്ടും അത് തുടര്‍ന്നു നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നെ പരിശുദ്ധാത്മാവിന്‍റെ ശക്തമായ ഒരു ഇടപെടല്‍ എനിക്ക് തോന്നിയതിനെക്കുറിച്ചും പറയട്ടെ: നമുക്ക് ഈ ഗ്രന്ഥ പഠനത്തിനായി ഒരു സൂത്രം കണ്ടുപിടിച്ച കാര്യമാണത്. അതായത് എളുപ്പം പഠിക്കാന്‍ ഉള്ള ഒരു ശൈലി. ആദ്യം ഞാന്‍ പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം മുതലേ അങ്ങ് പഠിപ്പിക്കാന്‍ തുടങ്ങി. ആമുഖം കഴിഞ്ഞിട്ട് പിന്നെ വിശ്വാസം വെളിപാടുകള്‍ ഒക്കെ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അത് വളരെ ബുദ്ധിമുട്ടായി. ആര്‍ക്കും അതു മനസ്സിലാകുന്നില്ല. ഗ്രഹിക്കാനും പഠിപ്പിക്കാനും ബുദ്ധിമുട്ട്. അങഅങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവ് പറഞ്ഞു തന്ന സൂത്രമാണ് ആദ്യം മുതല്‍ പഠിപ്പിക്കാതെ അവസാനം മുതല്‍ പഠിപ്പിക്കാന്‍. അതൊരു ഐ ഓപ്പണിങ് ആയിരുന്നു. സാധാരണ നമ്മള്‍ അങ്ങനെ ചിന്തിക്കാറില്ലല്ലോ. ഇത് പറയാന്‍ കാരണമുണ്ട്. മതബോധനഗ്രന്ഥം നാല് ഭാഗങ്ങളായിട്ടാണ് തിരിച്ചിട്ടുള്ളത്.
1. വിശ്വാസ പ്രഖ്യാപനം: വിശ്വാസവും മാമ്മോദീസ്സയും വഴി ക്രിസ്തുവിനെ സ്വന്തമായി തീര്‍ന്നിരിക്കുന്നു. അവര്‍ മനുഷ്യരുടെ മുന്‍പില്‍ അവരുടെ മാമോദീസ വിശ്വാസം ഏറ്റു പറയണം.
2. വിശ്വാസത്തിന്‍റെ കൂദാശകള്‍: യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിലൂടെയും എന്നേയ്ക്കുമായി പൂര്‍ത്തീകരിക്കപ്പെട്ട കര്‍മ്മം സഭയുടെ ആരാധനാക്രമം. ഏഴു കൂദാശകളില്‍ സന്നിഹിതമാകുന്നത്.
3. വിശ്വാസജീവിതം: ദൈവ ച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പരമാന്ത്യത്തെ കുറിച്ചുള്ള പ്രതിപാദനം ആണ് ഈ ഭാഗം.
4. പ്രാര്‍ത്ഥന വിശ്വാസജീവിതത്തില്‍: വിശ്വാസികളുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും പ്രാധാന്യവുമാണ് ഈ ഭാഗം. നവീകരണമാണ് നമ്മള്‍ ഈ പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്നതും ആധുനികകാലത്തെ പ്രത്യേകതകള്‍ ആയ ജീവിത സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും വിശ്വാസ വെളിച്ചത്തില്‍ പ്രകാശിപ്പിക്കാന്‍ മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്നതും ആധുനികകാലത്തെ പ്രത്യേകമായ ജീവിത സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും വിശ്വാസ വെളിച്ചത്തില്‍ പ്രകാശിപ്പിക്കാന്‍ സഹായിക്കുന്നതും ആയിരിക്കണം പുതിയ മതബോധനഗ്രന്ഥമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. അതിനെ പരിരക്ഷിക്കുകയും മെച്ചപ്പെട്ട നിലയില്‍ അവതരിപ്പിക്കുകയും ചെയ്യണമെന്ന് വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആദ്യത്തെ ഉദ്ഘാടനത്തില്‍ ജോണ്‍ പോള്‍ 23-ാമന്‍ പ്രഖ്യാപിക്കുകയുമുണ്ടായി.
അതിയായി ആഹ്ലാദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിന് അംഗീകാരം കൊടുത്തത്. 1997 ഓഗസ്റ്റ് 15-നായിരുന്നു അതും. അതിനുശേഷം വിശ്വാസ നിക്ഷേപം എന്ന് പറഞ്ഞുകൊണ്ടാണ് ഇതിനെ വിളിക്കുന്നത്. ജോണ്‍പോള്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പ കൗണ്‍സിലിനെ ഭരമേല്പിച്ച മുഖ്യ ദൗത്യം ഇതാണ്, ക്രൈസ്തവ വിശ്വാസ സത്യങ്ങളെന്ന അമൂല്യ നിക്ഷേപം വിശ്വാസികള്‍ക്കും സന്മനസ്സുള്ള എല്ലാ ജനങ്ങള്‍ക്കും കൂടുതല്‍ പ്രാപ്യം ആകേണ്ടതിന്നു അതിനെ പരിരക്ഷിക്കുകയും മെച്ചപ്പെട്ട നിലയില്‍ അവതരിപ്പിക്കുകയും ചെയ്യുക. ഇനി ഇതിന്‍റെ ക്രമീകരണത്തെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞ നാല് കാര്യങ്ങള്‍ വീണ്ടും പറയുകയാണ്. ഈ വിവിധ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഒരുവശത്ത് വിശുദ്ധ പീയൂസ് അഞ്ചാമന്‍റെ മതബോധനഗ്രന്ഥം അവലംബിച്ചുള്ള പുരാതനവും പരമ്പരാഗതവുമായ ക്രമം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അതനുസരിച്ച് ഉള്ളടക്കത്തെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. (തുടരും)
Comments