Foto

ഡിപ്പോകളിൽ മദ്യക്കടകൾ നീക്കം വിനാശകരം - കേരള മദ്യ വിരുദ്ധ ഏകോപന സമിതി

കെ.എസ് ആർ ടി സി ഡിപ്പോകളിൽ ബവ്‌റേജ് കോർപറേഷന്റെ മദ്യവിൽപന ശാലകൾ തുറക്കാനുളള നീക്കം വിനാശകരവും അത്യന്തം ആപത്ക്കരവുമാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ചാർളി പോൾ എന്നിവർ പറഞ്ഞു.
മദ്യശാലകൾ കെ.എസ് ആർ ടി.സി ഡിപ്പോകളിൽ വരുന്നതോടെ അവ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറും. കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർക്ക്, പൊതുജനങ്ങൾക്കും ആഭാസത്തരങ്ങളുടെ കാഴ്ചകളാകും കാണേണ്ടിവരിക. ബസുകളിലും മദ്യപരുടെ വിക്രിയകളാകും അരങ്ങേറുക. ഒരു നന്മയും പ്രദാനം ചെയ്യാത്ത മറിച്ച് തിന്മകൾ മാത്രം നല്കുന്ന മദ്യശാലകൾ ജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിനും ജീവിതത്തിനും തടസ്സമാകും അടിപിടി അക്രമങ്ങളും കൊലപാതകങ്ങളും ബസ് സ്റ്റാൻഡുകളിൽ അരങ്ങേറും. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമൊരുക്കേണ്ട സർക്കാർ , പണം മാത്രം മതിയെന്ന ചിന്ത ഉപേക്ഷിച്ച് ജനദ്രോഹ മദ്യനയങ്ങളിൽ നിന്ന് പിന്മാറണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സർക്കാരിനോടാവശ്യപ്പെട്ടു.

Comments

leave a reply

Related News