Foto

പഠനത്തിനും ഗവേഷണത്തിനുമായി ഹീബ്രു, ഗ്രീക്ക് ഇന്ത്യൻ പതിപ്പ് ബൈബിളുകൾ പ്രസിദ്ധീകരിച്ചു

പഠനത്തിനും ഗവേഷണത്തിനുമായി  ഹീബ്രു, ഗ്രീക്ക്  ഇന്ത്യൻ പതിപ്പ്  ബൈബിളുകൾ  പ്രസിദ്ധീകരിച്ചു

കോട്ടയം: ബൈബിൾ പ്രസാധന രംഗത്ത് പുതിയ കാൽവയ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകൾ ഇന്ത്യയിൽ ഇദംപ്രദമമായി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയ നിയമത്തിന്റെ മൂലഭാഷയായ ഹീബ്രുവിലും, പുതിയ നിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയ്യാറാക്കിയിരിക്കുന്ന ഈ പതിപ്പുകൾ വൈദിക വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാണ്.
    
ബൈബിൾ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമായ മൂലഭാഷകളിലെ ആധികാരിക പതിപ്പുകൾ ഇതേവരെ പ്രസിദ്ധീകരിച്ചിരുന്ന ജർമൻ ബൈബിൾ സൊസൈറ്റിയുമായി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ റവ. ഡോ. മാണി ചാക്കോ നടത്തിയ ചർച്ചകളുടെ ഫലമായാണ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കാനുള്ള ധാരണയിൽ എത്തിച്ചേർന്നതും അന്താരാഷ്ട്ര നിലവാരത്തിൽ പ്രസിദ്ധീകരണം പൂർത്തീകരിച്ചതും.
    
ബൈബിളിന്റെ പുരാതന കൈയെഴുത്തു പ്രതികളെ അധികരിച്ച് വിവിധ സർവ്വകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ സമാഹരിച്ച് വേദശാസ്ത്രത്തിൽ ഉന്നത പഠനത്തിനു സഹായകമായ രീതിയിലാണ് പുതിയ പതിപ്പുകൾ
തയ്യാറാക്കിയിരിക്കുന്നത്.
    
പുതിയ പതിപ്പുകളുടെ കേരളത്തിലെ പ്രകാശനം ഇക്കഴിഞ്ഞ ദിവസം കോട്ടയം വടവാതൂർ സെന്റ് തോമസ് സെമിനാരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ബൈബിൾ സൊസൈറ്റി കേരള ഓക്‌സിലറി അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലിന് നൽകി നിർവഹിച്ചു.
    
ബൈബിൾ സൊസൈറ്റി കേരള ഓക്‌സിലിയറി സെക്രട്ടറി റവ. മാത്യു സ്‌കറിയ, സെമിനാരി റെക്ടർ ഫാ. ഡോ. സ്‌കറിയ കന്യാകോണിൽ, രജിസ്ട്രാർ ഫാ. ഡോ. സിറിയക് വലിയകുന്നും പുറത്ത്, ഫാ. ഡോ. തോമസ് വടക്കേൽ, അഡ്വ. പി.വി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

 

Foto

Comments

leave a reply

Related News