പൈലറ്റാവാൻ, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമി (ഐ.ജി.ആര്‍.യു.എ.)
യാത്രാ, ചരക്കു വിമാനങ്ങള്‍ പറപ്പിക്കാന്‍ ആവശ്യമായ,ലൈസന്‍സാണ് , കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ്. സി.പി.എല്‍.കോഴ്‌സിന് ചേരാന്‍ സയന്‍സ് സ്ട്രീമിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണ് , അവസരം.കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനുകീഴിലെ ഉത്തര്‍പ്രദേശിലെ അമേഠിയിൽ സ്ഥിതി ചെയ്യുന്ന ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമി (ഐ.ജി.ആര്‍.യു.എ.) യിലാണ് പഠനം. കുറഞ്ഞത് 24 മാസം ദൈര്‍ഘ്യമുള്ളതാണ് സി.പി.എല്‍. പ്രോഗ്രാം.മൂന്നുവര്‍ഷത്തെ ബി.എസ്‌സി. (ഏവിയേഷന്‍) കോഴ്‌സും താൽപ്പര്യമുള്ളവർക്ക്, ഇതോടൊപ്പം പഠിക്കാനും അവസരമുണ്ട്.മേയ് 18 വരെയാണ് , അപേക്ഷ നല്‍കാനവസരം .
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷാര്‍ഥി 10+2/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50ഉം മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ ജയിച്ച്, ഓരോന്നിനും 50ഉം ശതമാനം മാര്‍ക്ക് പ്ലസ്ടുതലത്തില്‍ നേടണം. എന്നാൽ പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക-സാമ്പത്തിക പിന്നാക്കവിഭാഗക്കാര്‍ക്കും 45 ശതമാനം മാർക്കു മതി. ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ്
12,000 രൂപയാണ് , അപേക്ഷാ ഫീസ്. പട്ടികവിഭാഗക്കാരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴ്‌സ് ഫീസ് 45 ലക്ഷം രൂപയാണ്.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
Daison Panengaden
Comments