Foto

അപ്നാദേശ് പ്‌ളാറ്റിനം ജൂബിലിക്ക് തുടക്കമായി

കോട്ടയം: കോട്ടയം അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ബി.സി.എം കോളജ് ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ലോഗോ പ്രകാശനം നിര്‍വഹിച്ചു. ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം .എല്‍.എ, തോമസ് ചാഴികാടന്‍ എകസ്. എം.പി, കെ.സി.സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, അപ്നാദേശ് ചീഫ്് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, ന്യൂസ് എഡിറ്റര്‍ പി.സി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. മീഡിയ സെമിനാറില്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിസ്‌മോന്‍ മഠത്തില്‍, അപ്നാദേശ് ചീഫ്് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍െറ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ബി.സി.എം കോളജ് ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ അപ്രേം,  ഫാ. മാത്യു കുരിയത്തറ, ഫാ. കുര്യന്‍ തടത്തില്‍, ബാബു പറമ്പടത്തുമലയില്‍, ജോണീസ് പി  സ്റ്റീഫന്‍ , പി.സി കുര്യാക്കോസ് എന്നിവര്‍ സമീപം.

 

Comments

leave a reply

Related News