Foto

മുഖം  :  ഇങ്ങനേയുമുണ്ടോ മുട്ടാളന്മാര്‍..! 

കാടത്തവും കയ്യൂക്കുമായി രുദ്രന്‍ ട്രംപ്. തോറ്റമ്പിയിട്ടും കക്ഷിയുടെ വാശിയും ഗര്‍വ്വും ഇനിയും ശമിപ്പിക്കാതെ   അട്ടഹാസവുമായി പൊട്ടിത്തെറിച്ചുനടക്കുന്നു. അമേരിക്കയിലെ ജനാധിപത്വമാണ് ഐസിയുവിലായിരിക്കുന്നത്. 
അമേരിക്കന്‍ ഐക്യനാടുകളുടെ 45-ാമത്തെ പ്രസിഡന്റ്  മാത്രമായിരുന്നപ്പോള്‍  രുദ്രന്‍ ട്രംപിന്റെ ഭാവം ഭൂലോക ചക്രവര്‍ത്തിയുടേയും മുകളിലുള്ളവന്‍ എന്നാണ്..!  ട്രംബ് തോറ്റാല്‍ വല്ലാത്ത അനിശിചിതത്വം യുഎസിനെ കാത്തിരിക്കുന്നുവെന്ന്  വിവരമുള്ളവര്‍ മുമ്പേ പറഞ്ഞിരുന്നു. അതിനൊരു കാരമണം ദീര്‍ഘദര്‍ശികളായ അമേരിക്കന്‍ ഭരണഘടനാ ശില് പികള്‍ ട്രംപിനെപ്പോലെ ഒരു കുട്ടൂസന്‍ പ്രസിഡന്‌റാകുമെന്ന് മുന്‍കൂട്ടികണ്ടിരുന്നില്ലാ എന്നതാണ് കാര്യം.  അവര്‍ സമാധാനപരമായി ഭരണമാറ്റത്തിനപ്പുറത്തേക്ക്  മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. അതിനായി നിയമങ്ങള്‍ ഉണ്ടാക്കിയതുമില്ല. 
കക്ഷി തോറ്റിട്ടും  വേദാന്തത്തിനും സഹസ്രനാമത്തിനും തെല്ലും കുറവില്ല. മൂക്കുകുത്തിവീണതില്‍ 'ആശ്ചര്യമില്ല; അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ രുദ്രന്‍ ട്രംപിന്റെ ജല്പനം ഇങ്ങനെയായിരുന്നു.

എല്ലാം നാം തിരികെ കൊണ്ടു വരും. എവിടെ, എപ്പോള്‍, എങ്ങനെ...?  എന്നുചോദിച്ചാല്‍ ഏഴാം കപ്പല്‍പ്പടയെ ഇറക്കി എട്ടും ആറും സ്‌കഡ്  മിസൈലുകളയച്ച് ചീനന്റെ രാജ്യം ഭസ്മമാക്കും. ഐക്യരാഷ്ട്ര സഭയെ മൂക്കുകൊണ്ടല്ല, നാക്കുകൊണ്ട്  ഡബ്ലിയൂ  എക്‌സ്  വൈ  എന്ന് വരപ്പിക്കുമെന്ന് കട്ടായം പറഞ്ഞാണ് രണ്ടാമൂഴത്തിനിറങ്ങിയത്.
കേവലമൊരുഒരു കച്ചവടക്കാരന്‍ മാത്രമായിരുന്ന രുദ്രന്‍ പിന്നെ  ടെലിവിഷന്‍ അവതാരകനുമായി വിലസുകയായിരുന്നു. അതിനിടയില്‍ ഒരു നേരംപോക്കിന്  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. പണം ഇറക്കി  സ്ഥാനാര്‍ഥിയായി, ഒടുവില്‍  പ്രസിഡന്റുമായി. ഇപ്പോള്‍ വയസ്സ് 73 ആയി. എങ്കിലും 17 കാരന്റെ പകിട്ടിലാണ് നടപ്പും കിടപ്പും മുടിപ്പും..!

എന്നാല്‍, കോളമെഴുത്തുകാരി ഇ ജീന്‍ കരോള്‍,   ഫ്രൈഡേ ന്യൂയോര്‍ക്ക് മാഗസിന്‍ എന്നൊക്കെ കേട്ടാല്‍ കൊറോണാ വൈറസ് എന്നു കേള്‍ക്കുന്നതിനേക്കാള്‍ പേടിയാണ് ടിയാന്.   പിന്നെ പിച്ചും പേയും പറയാന്‍ തുടങ്ങും.

ലോകത്ത് ഏറ്റവും കൊവിഡ് വ്യാപനവും അതുമൂലമുണ്ടായ ദുരന്തങ്ങളും നേരിട്ട രാജ്യമാണ് യു എസ്. യുഎസില്‍ ദശലക്ഷക്കണക്കിന്  ആളുകള്‍ക്ക് ജോലി നഷ്ടമായെന്നാണ് കണക്കുകള്‍. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി മുന്‍കാലങ്ങളായി സൃഷ്ടിച്ച പല തൊഴിലവസരങ്ങളും ഇതോടെ ഇല്ലാതാക്കപ്പെട്ടു. 2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്തുണ്ടായതിനെക്കാള്‍ വലിയ തൊഴില്‍ പ്രതിസന്ധിയാണ് നിലവിലുണ്ടായിരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് 14.7% ആണ് ഉയര്‍ന്ന് തലചൊറിഞ്ഞ് നില്‍ക്കുന്നത്. 

ഇതിനുപിന്നാലെയാണ്  ട്രംപിന്റെ ഫലിതരസപ്രധാനമായ കഥകളി. നികുതിയടക്കാന്‍ പോലും തയ്യാറാകാത്ത മാന്യന്‍. ഭാര്യ മെലാനിയ ട്രംപിനുപോലും സഹിക്കാന്‍  കഴിയാത്തത്ര ഗതികേട്. അമേരിക്കന്‍ ജനത ഇനി  ആ ഗതികേട് തലയിലേറ്റില്ലെന്ന് ഉറപ്പിച്ചാണ് ജോ ബൈഡനേയും കമലാ ഹാരിസിനേയും കൊണ്ടുവന്നിരിക്കുന്നത്.  അന്നാട്ടിലെ മനുഷ്യരുടെ തലവര അമര്‍ത്തി മായിച്ചാല്‍ മായുന്നതാണെന്ന് ബൈഡനും കമലയും തെളിയിച്ചെങ്കിങ്കിലും ട്രംപ് അത്  അംഗീകരിക്കാന്‍  ഇനിയും  കൂട്ടാക്കുന്നില്ല.. മര്‍ക്കടമുഷ്ടിപിടിച്ചു കിടക്കുന്ന മര്‍ക്കടാ നീയങ്ങ് മാറിക്കിടാശെടാ...!

✍️ ജോഷി ജോര്‍ജ്

Comments

  • ബോസി കുരിയാക്കോസ്
    09-01-2021 05:55 AM

    അട്ടഹാസവുമായി പൊട്ടിത്തെറിച്ചുനടക്കുന്നു ട്രംപിനെ അസലായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനം.

leave a reply